കുന്ദമംഗലം: കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. പി. ഷൗക്കത്തലി ഐ.പി.എസ്. ഉദ്ഘാടനം നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ സി. വി. സംജിത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ. കല ടീച്ചർ സ്വാഗതം പറഞ്ഞു. അഡ്വ. പി. ടി. എ. റഹീം (മുൻ എം.എൽ.എ.), സ്കൂൾ മാനേജർ കെ. പി. വസന്തരാജ്, ബാബുമോൻ, ബാബു നെല്ലുളി, ബാപ്പു ഹാജി, ടി. പി. സുരേഷ്, എം. എം. സുധീഷ് കുമാർ, എം. പ്രവീൺ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
ഖാലിദ് കിളിമുണ്ട, പ്രവീൺ പടനിലം, പദ്മാക്ഷൻ, ഒ. ഉസൈൻ, മൂസ ഹാജി, പി. പി. ഷിനിൽ, സജീന്ദ്രൻ, സി. യൂസുഫ്, ജയപ്രകാശൻ ടി., ഹാഫിസ് മാസ്റ്റർ, കൃഷ്ണമണി മാസ്റ്റർ, ത്രിവിക്രമൻ മാസ്റ്റർ, രഞ്ജിത്ത് ചാക്കോ മാസ്റ്റർ, പി. കെ. ഷാജി മാസ്റ്റർ, രാജ് നാരായണൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പി.ടി.എ. പ്രസിഡന്റ് ടി. പി. നിധീഷ് നന്ദി പറഞ്ഞു.
സ്കൂളിന്റെ 7 5 വർഷത്തെ വിദ്യാഭ്യാസ-സാമൂഹിക സേവന പാരമ്പര്യം
ആഘോഷിക്കുന്നതിനായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി വിപുലമായ വാർഷികാഘോഷ പരിപാടികൾക്കാണ് സംഘാടകർ രൂപം നൽകിയിരിക്കുന്നത്

