യൂത്ത് എക്സലൻസ് അവാർഡ്-2026 സംഘടിപ്പിച്ചു
കുന്ദമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുന്ന ‘യൂത്ത് എക്സലൻസ് അവാർഡ്–2026’ സംഘടിപ്പിച്ചു.എലത്തൂർ എം.എൽ.എയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. വിദ്യാ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് പ്രചോദനമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം […]








