Kerala kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ തൂവാലയാണ് കണ്ടെത്തിയത്. കോടതിയില്‍ നിന്ന് തന്നെയാണ് തൂവാല കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മെയ് 12ന് ഹര്‍ജി പരിഗണിക്കവെ തൊണ്ടിമുതലായ തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. സിജെഎം കോടതിയില്‍ സൂക്ഷിച്ച തൂവാലയടങ്ങിയ സീല്‍വെച്ച കവര്‍ പ്രത്യേക സിബിഐ കോടതിയില്‍ എത്തിച്ചപ്പോഴാണ് തൂവാല കാണാതായത് […]

kerala Kerala

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു; പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. കുട്ടിയെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.

Trending

പൂനൂർ പുഴയിൽ കാണാതായ യുവാവി​ന്റെ മൃതദേഹം കണ്ടെത്തി

താമരശ്ശേരി: പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏകരൂൽ സ്വദേശി ഷിജുവിന്റെ (50) മൃതദേഹം കണ്ടെത്തി. ആവേലം ഭാഗത്തുനിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തത്. താമരശ്ശേരിയിൽ നിന്നും വാർക്കപ്പണി കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റ് രണ്ട് തൊഴിലാളികൾക്കൊപ്പം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പൂനൂർ പുഴയുടെ കരയിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് ടയർ നന്നാക്കിയ ശേഷം മൂവരും പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഷിജു ശക്തമായ ഒഴുക്കിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഫയർഫോഴ്സും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുഴയിൽ ഊർജ്ജിതമായ […]

كأس العالم 2026: كيف تعزز رهانك في مباراة فرنسا ضد المغرب

تعتبر رهانات كرة القدم جزءاً لا يتجزأ من تجربة المشاهدة، وخاصة خلال فعاليات كبيرة مثل كأس العالم. المباراة المرتقبة بين فرنسا والمغرب فرنسا ضد المغرب في كأس العالم 2026 ليست مجرد حدث رياضي، بل أيضاً فرصة رائعة لعشاق الرهان لتعزيز تجاربهم. من خلال هذه المقالة، سنتناول كيفية تعزيز رهاناتك في هذه المباراة، بما في ذلك […]

Trending

മലപ്പുറത്ത് ലൈൻ അഴിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം വിരിപ്പാടം ഇടശ്ശരികോളനിയിൽ ലൈൻപോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരണപ്പെട്ടു. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ ആയ സുരേഷ് ബാബുവാണ് മരിച്ചത്. വൈദ്യുതി ലൈൻ അഴിച്ചു മാറ്റുന്നതിനിടെ ഒരുവശത്തേക്ക് ചെരിഞ്ഞ ലൈൻപോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Winning at France vs Morocco: payouts, odds, and expert insights for 2026

The match between France and Morocco during the 2026 World Cup presents an exciting opportunity for betting enthusiasts. With both teams showcasing incredible talent, you can also bet on France vs Morocco to add to the thrill of the game. This article dives into the key betting aspects, including payouts, odds, expert predictions, and popular […]

Trending

കമ്മാണ്ടി കടവിൽ പുതിയ പാലം അനുവദിക്കണം; എംഎൽഎയ്ക്ക് നിവേദനം നൽകി

കുന്ദമംഗലം: കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മാണ്ടി കടവിലെ നിലവിലുള്ള വെന്റ് പൈപ്പ് പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തീക്കുനി റെസിഡൻസ് അസോസിയേഷൻ എംഎൽഎ പി ടി എ റസാഖ് മാസ്റ്റർക്ക് നിവേദനം നൽകി.പഴക്കം ചെന്ന നിലവിലെ പാലത്തിന്റെ കൈവരികൾ വെള്ളപ്പൊക്കത്തിൽ തകർന്ന നിലയിലാണെന്നും ഏത് സമയത്തും അപകടം സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പുതിയ പാലം നിർമ്മിക്കുന്നതിനാവശ്യമായ സോയിൽ ടെസ്റ്റും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ് വിഭാഗം) തയ്യാറാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ സർക്കാർ ഫണ്ട് […]

Trending

വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ല; ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്ന് മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച നടപടി പരിശോധിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനാണ് നിരക്ക് കൂട്ടിയതെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. എന്നാൽ ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതെന്ന് തനിക്കറിയില്ലെന്നും ഈ വിഷയത്തിൽ ഗതാഗത മന്ത്രിയുമായി അടിയന്തര ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് […]

Trending

നിർമ്മാണത്തിൽ ഗുരുത വീഴ്ചകൾ; ഊരാളുങ്കലിന്റെ നിയമസഭാ കരാറുകൾ റദ്ദാക്കി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് ഭീമമായ തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിയമസഭയിലെ പ്രധാന ഹാളായ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ അടിയന്തരമായി ഒഴിവാക്കാനും, ഈ ചുമതലകൾ ഇനി മുതൽ പൊതുമരാമത്ത് വകുപ്പിന് കൈമാറാനും […]

Trending

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് മറ്റന്നാൾ (ബുധനാഴ്ച) സ്വകാര്യ ബസ് ഉടമകൾ പണിമുടക്കുന്നു. പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാവുകയും വരുമാനം സാരമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ബസ് ഉടമകളുടെ സംയുക്ത സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. വരുമാനമില്ലാത്തതിനാൽ പ്രതിദിന ഇന്ധനച്ചെലവ് പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ബസ് ഉടമകൾ പരാതിപ്പെടുന്നു. ഇന്ന് കാസർകോട് ജില്ലയിൽ സ്വകാര്യ […]

error: Protected Content !!