ചെറൂപ്പ ആശുപത്രിക്ക് സമഗ്ര വികസന മാസ്റ്റർ പ്ലാൻ ഉടൻ; മൂന്ന് വർഷത്തിനകം ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമാക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ
മാവൂർ: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിനെ (എം.സി.എച്ച് യൂണിറ്റ്) സമഗ്രമായി വികസിപ്പിക്കുന്നതിന് മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും, പൊതുജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ചികിത്സ ലഭ്യമാകുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ നിയമസഭയിൽ വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി ആശുപത്രി സന്ദർശിച്ച് വികസന സാധ്യതകൾ നേരിട്ട് വിലയിരുത്തിയത്. എം.കെ. രാഘവൻ […]









