ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെയല്ല ഗ്രൗണ്ടിൽ കളിക്കുന്നത്: പി രാജീവ്
ഹെലികോപ്റ്റർ യാത്രയിലും മഴക്കെടുതിക്കിടയിലെ വിരുന്നിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടികൾ പ്രതീക്ഷിച്ചത് പോലെ തന്നെയാണെന്ന് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ച വി.ഡി. സതീശന്റെ പഴയ നിലപാടുകൾ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗ്യാലറിയിൽ ഇരുന്ന് പറയുന്നതുപോലെയല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്നും ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും പി രാജീവ് പരിഹസിച്ചു. കേരളം വലിയ മഴക്കെടുതി അനുഭവിച്ചപ്പോൾ സത്കാരത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തെയും അദ്ദേഹം […]






