Trending

ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ്യ് നൽകിയിട്ടില്ല; മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: കെ എസ് മണി

ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ്യ് കൈമാറിയെന്ന ആക്ഷേപങ്ങളും മിൽമയ്ക്കെതിരെയുള്ള ക്രമക്കേട് ആരോപണങ്ങളും പൂർണ്ണമായും തള്ളി മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമ യാതൊരുവിധ ക്രമക്കേടും നടത്തിയിട്ടില്ലെന്നും ശബരിമലയിലേക്ക് അയച്ച നെയ്യ് മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മിൽമയുടെ നെയ്യ് ഇനി വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനമെടുത്തു എന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലേക്ക് നൽകിയ നെയ്യുടെ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി ദേവസ്വം ബോർഡ് ഇതുവരെ മിൽമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കൈമാറിയ നെയ്യുടെ തുക മുഴുവനായും ദേവസ്വം ബോർഡ് ഇതിനകം മിൽമയ്ക്ക് നൽകിയിട്ടുമുണ്ട്.
വിഷയത്തിൽ ദേവസ്വം വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണങ്ങളെ മിൽമ സ്വാഗതം ചെയ്യുന്നുവർന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും കെ എസ് മണി വ്യക്തമാക്കി.

പരിശോധനയിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ അവർക്കെതിരെ ഉറപ്പായും നിയമനടപടി സ്വീകരിക്കും. ടിൻ ടാമ്പർ ചെയ്ത് നിലവാരം കുറഞ്ഞ നെയ്യ് നിറച്ചതാണോ എന്നത് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ട കാര്യമാണ്. ക്ഷീരകർഷകർക്ക് സഹായകരമാകുമെന്ന നിലയിലാണ് മിൽമയുടെ നെയ്യ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!