Kerala kerala

ജനപ്രതിനിധികളുമായി മുഖാമുഖം; വികസന വിഷയങ്ങളില്‍ സജീവ ചര്‍ച്ച

കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പ്രദേശത്തിന്റെ വികസന പദ്ധതികള്‍, പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മാധ്യമങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത പരിപാടി എം.എ. റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. വികസന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ നിര്‍ദേശങ്ങളും ജനപങ്കാളിത്തവും നിര്‍ണായകമാണെന്ന് […]

kerala Kerala kerala politics

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷം; പിണറായിയുടെ പ്രസ്താവനക്കെതിരെ സിപിഐ

കാസര്‍കോട്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീര്‍ പറഞ്ഞു. പിണറായി പറഞ്ഞത് പാര്‍ട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം . സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദവി അടഞ്ഞ അധ്യായമാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ പാര്‍ട്ടി എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നതെന്നും ഇതൊരു മുന്നണിയാണെന്നുമാണ് […]

kerala Kerala

മഹാരാജാസ് ഹോസ്റ്റലില്‍ കട്ടില്‍ മോഷണം; 8 കട്ടിലുകള്‍ കടത്താന്‍ ശ്രമിച്ച മുന്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമം. എട്ട് കട്ടിലുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച മുന്‍ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സ്വദേശിയായ ആന്‍സ്റ്റന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ സര്‍വീസ് വഴി വാഹനം ബുക്ക് ചെയ്‌തെത്തിയ ഇയാള്‍ ഹോസ്റ്റലിലെ എട്ട് കട്ടിലുകളാണ് കടത്താന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി വിവരം തേടുകയായിരുന്നു. കട്ടിലിലെ മൂട്ടശല്യം ഒഴിവാക്കാന്‍ കെമിക്കല്‍ അടിക്കാന്‍ കൊണ്ടുപോവുന്നതാണ് എന്നായിരുന്നു ഇയാളുടെ മറുപടി. […]

Kerala kerala kerala politics

ഊരാളുങ്കലുമായുള്ള കരാര്‍ പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള കരാര്‍ പുതുക്കി സര്‍ക്കാര്‍. ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ തുടര്‍ന്നും ഊരാളുങ്കലിന് ഏറ്റെടുക്കാം . ഈ മാസം 31 വരെയാണ് കാലാവധി നീട്ടി നല്‍കിയത്. 46 അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതില്‍ 40 ഏജന്‍സികളും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ സൊസൈറ്റി […]

Kerala kerala

യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം; മദ്യനയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെസിബിസി

കൊച്ചി: മദ്യനയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിബിസി. യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. മദ്യനയത്തില്‍ പൊതുജന വികാരത്തിനു അനുകൂലമായ നടപടി സ്വീകരിക്കണം. ഓപ്പറേഷന്‍ തൂഫാന്റെ മറവില്‍ മദ്യത്തിന് മഹത്വവത്കരണം വേണ്ട . ഇത് വിരോധാഭാസമാണെന്നും കേരള കത്തോലിക്ക ബിഷപ്പ് കൌണ്‍സില്‍ ചൂണ്ടിക്കാട്ടി. മദ്യനയത്തില്‍ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ മാതൃക സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുന്നണിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയോട് കൂറും വിശ്വസ്തതയും പുലര്‍ത്താന്‍ നേതൃത്വം ബാധ്യസ്ഥരാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള […]

kerala Kerala kerala politics

‘പേഴ്‌സണല്‍ സ്റ്റാഫ് നിയമങ്ങളില്‍ മന്ത്രിമാര്‍ തന്നിഷ്ടം കാണിക്കുന്നു’; മുസ്ലീം ലീഗ് മന്ത്രിമാര്‍ക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി

മുസ്ലിം ലീഗ് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമൊഴിയുന്നില്ല. സ്റ്റാഫ് നിയമനങ്ങളില്‍ മന്ത്രിമാര്‍ തന്നിഷ്ടം കാണിക്കുന്നെന്ന വിമര്‍ശനവുമായി MSF മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ച് മന്ത്രിമാര്‍ നടത്തിയ നിയമനത്തില്‍ ലീഗ് നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം. അപേക്ഷ നല്‍കുന്ന എല്ലാവരെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കഴിഞ്ഞദിവസം പ്രതികരിച്ചത്. പേര്‍സണല്‍ സ്റ്റാഫ് നിയമങ്ങളില്‍ മന്ത്രിമാര്‍ തന്നിഷ്ടം കാണിക്കുന്നുവെന്നും ഭരണം ലഭിച്ചപ്പോള്‍ MSF അവഗണിക്കപെട്ടെന്ന് […]

kerala Kerala

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാന്‍ മോഹന്‍ലാല്‍

കൊച്ചി: തന്റെ കൈവശമുള്ള ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാന്‍ മോഹന്‍ലാല്‍. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയില്‍ നടപടികള്‍ ആരംഭിച്ചു. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് നടന്റെ കൈവശമുള്ളത്. നേരത്തെ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ […]

Kerala kerala Local

കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

കോഴിക്കോട്: കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളിയിലെ വീട്ടില്‍ പ്രസാദും പ്രമോദും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പ്രമോദിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു

Kerala kerala

പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാഫലം; സഹപാഠികള്‍ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജം; പരാതി നല്‍കിയത് സഹപാഠിക്ക് പ്രണയം തോന്നാത്തതുകൊണ്ട്

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്. സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തത് പരാതിക്ക് കാരണമായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. പൊലീസിന് മുമ്പിലും മജിസ്‌ട്രേറ്റിന് മുമ്പിലും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടില്ല. രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറും ക്ലോസ് ചെയ്തതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് മൊഴി നല്‍കാന്‍ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. ലൈംഗിക അതിക്രമത്തിന് പെണ്‍കുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. സഹപാഠികള്‍ […]

Local

ചെറൂപ്പ ആശുപത്രിക്ക് സമഗ്ര വികസന മാസ്റ്റർ പ്ലാൻ ഉടൻ; മൂന്ന് വർഷത്തിനകം ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമാക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

മാവൂർ: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിനെ (എം.സി.എച്ച് യൂണിറ്റ്) സമഗ്രമായി വികസിപ്പിക്കുന്നതിന് മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും, പൊതുജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ചികിത്സ ലഭ്യമാകുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ നിയമസഭയിൽ വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി ആശുപത്രി സന്ദർശിച്ച് വികസന സാധ്യതകൾ നേരിട്ട് വിലയിരുത്തിയത്. എം.കെ. രാഘവൻ […]

error: Protected Content !!