Trending

ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴിനാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. തഞ്ചാവൂര്‍ പൊലീസാണ് ഉദയനിധിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

വിഷയത്തില്‍ ടിവികെ തമിഴ്‌നാട് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. തഞ്ചാവൂരിലെ ഡിഎംകെ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായത്.

വിവാദ പരാമർശത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ വക്താവ് പഴ സെല്‍വകുമാറാണ് പരാതി നല്‍കിയത്. സദസ്സില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം തേടിക്കൊണ്ട് ഉദയനിധിക്ക് നോട്ടീസ് അയയ്ക്കണമെന്നും, നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്നും കമ്മീഷനോട് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!