തിരുവനന്തപുരം: നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തുവന്നു. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഓറഞ്ച് അലേർട്ട്
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ),
കോട്ടയം : മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
കാസർഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷൻ)
മഞ്ഞ അലേർട്ട്
ആലപ്പുഴ : പമ്പ (ഇറപ്പുഴ സ്റ്റേഷൻ), അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
എറണാകുളം : മൂവാറ്റുപുഴ (മൂവാറ്റുപുഴ, തൊടുപുഴ സ്റ്റേഷൻ)
തൃശൂർ : കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)
കാസർഗോഡ് : മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് അധികൃതർ അറിയിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

