പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശൻ പത്തനംതിട്ടയിൽ. ആറൻമുള കോഴഞ്ചേരിൽ എത്തിയ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി. കാലാവസ്ഥ പ്രവചന സംവിധാനം മെച്ചപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ ഹെലോകോപ്റ്റർ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനത്തെ തുടർന്ന് നടന്ന അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റാന്നി, ആറന്മുള മേഖലകളിൽ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുകയാണ്. ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂവായിരത്തിൽ അധികം പേർ ക്യാമ്പിൽ ഉണ്ട്.

