Kerala

ഇന്നു മുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

  • 14th September 2020
  • 0 Comments

ലോക്ക് ഡൌൺ സാഹചര്യത്തിൽ നിർത്തലാക്കിയ ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും. ണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. അധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. കോവിഡ് സുരക്ഷാ മുൻകരുതലുകൾ […]

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമെന്ന രീതിയിലുള്ള സാധ്യതകൾ കേന്ദ്രം പുറത്ത് വിട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

News

സെപ്റ്റംബര്‍ 1 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്

സെപ്റ്റംബര്‍ 1 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് അറിയുന്നത്. അതേയസമയം കൊവിഡ് വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരവും കേന്ദ്രം നല്‍കും. ഓരോ മാസത്തിലേയും ആദ്യ 15 ദിവസം സ്‌കൂളിലെ 10,11,12 ക്ലാസുകളായിരിക്കും പ്രവര്‍ത്തിക്കാന്‍ […]

Local

വെർച്വൽ പ്രവേശനോൽസവമൊരുക്കി ആരാമ്പ്രം ഗവ.സ്കൂൾ

ആരാമ്പ്രം : വർണ്ണ ബലൂണുകളും പൂക്കളും മിഠായിയും ഏറ്റുവാങ്ങി ജൂണിലെ ആദ്യ അധ്യയന ദിനം ആഘോഷമാക്കുന്ന പതിവിൽ നിന്ന് മാറി ഇന്ന് ആരാമ്പ്രം ഗവ: സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വീടുകളിരുന്ന് വെർച്വൽ പ്രവേശനോൽസവം കൊണ്ടാടി.വിദ്യാലയത്തിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പ്രവേശനോൽസവ സന്ദേശങ്ങളും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും വീടുകളിലിരുന്ന് ഓൺലൈനിൽ ശ്രവിച്ചു. ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ്, വാർഡ് മെമ്പർ സക്കീന മുഹമ്മദ്,പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ, വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ, സീനിയർ അസിസ്റ്റൻറ് പി.കെ.സജീവൻ, […]

Local

സർക്കാർ മേനി പറച്ചിൽ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി യു സി രാമൻ

കോഴിക്കോട് : മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് വിദ്യാർത്ഥികളെ നിർബന്ധിച്ച് പരീക്ഷയെഴുതിക്കുകയാണ് കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് കുന്ദമംഗലം മുൻ എം എൽ എ യു സി രാമൻ . ഇത്രയും വെല്ലുവിളികൾ നിറഞ്ഞ കൊറോണക്കാലത്ത് വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും സമ്മർദ്ധത്തിലാക്കി അപായപ്പെടുത്തുകയാണ് പിണറായി സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു. നിരന്തരം മാറ്റിവയ്ക്കപ്പെട്ട പരീക്ഷകൾക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയെന്ന് മേനി നടിച്ച സർക്കാർ വിദ്യാർത്ഥികളെയും. രക്ഷിതാക്കളെയും അപമാനിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി മൂന്ന് ലെയർ മാസ്ക്ക് എന്ന […]

Local News

സാമൂഹിക അകലം പാലിച്ചും, അറിവിന്റെ ചങ്ങല ഉറപ്പിക്കാം” സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിനൊരുങ്ങി പ്ലസെന്റ് ഇംഗ്ലീഷ് സ്കൂൾ

ഓമശ്ശേരി : കോവിഡ് 19 മഹാമാരി ജന ജീവിതത്തിൽ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു വ്യാപനം തുടരുന്നത് വിദ്യാഭ്യാസപ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ. പ്ലെസെന്റ് ഇംഗ്ലീഷ് സ്കൂൾ ഇതൊഴിവാക്കുന്നതിനു നൂതന സാങ്കേതിക വിദ്യ സന്ദർഭോചിതമായി ഉപയോഗപ്പെടുത്തി പ്ലെസെന്റ് ഓൺലൈൻ ലേർണിംഗ് എൻവിറോണ്മെന്റ് (POLE) എന്ന പേരിൽ പുതിയ പദ്ധതിക്ക് രൂപം നൽകി. സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകാനിടയുള്ള സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ സുരക്ഷിതമായി പഠന പ്രവർത്തങ്ങളിൽ ഏർപ്പെടാനുള്ള അവസരം ജൂൺ 1 മുതൽ തന്നെ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. […]

Kerala News

എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷ മെയ് 26 മുതൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നു മാറ്റിവച്ച എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷ ഈ മാസം 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടക്കും. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ. പ്ലസ് വൺ പരീക്ഷകൾ 26 മുതൽ 28 വരെയും പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെയുമാണ് നടക്കുക. കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം […]

Local

പെരിങ്ങൊളം ഹയർ സെക്കൻഡറിയിലെ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനു വേണ്ടി കുന്നമംഗലം നിയോജക മണ്ഡലം എം .എൽ .എ അഡ്വ :പി ടി എ റഹീമിന്റെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു . കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും മുൻ കാലങ്ങളെ അപേക്ഷിച്ച് ആധുനികവൽക്കരണം നടത്തപ്പെട്ടിരിക്കയാണെന്നും സംതൃപ്തരായ അധ്യാപകരെയും വിദ്യാർത്ഥികളെയുമാണ് കാണാൻ കഴിയുന്നതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു .ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട് […]

Local Trending

റിസോഴ്‌സ് ടീച്ചറില്ല: മടവൂര്‍ എ.യു.പി സ്‌കൂളില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പുറത്ത്

കോഴിക്കോട്:പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമെന്ന് കൊട്ടിയാഘോഷിക്കുമ്പോഴും ഭിന്നശേഷി വിദ്യാര്‍ഷിക്കള്‍ ഇന്നും സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് പല വിദ്യാലയങ്ങളിലുമുള്ളത്. മടവൂര്‍ എ.യു.പി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതരുടെ അനുകൂല തീരുമാനമം കാത്ത് ഭിന്ന ശേഷിക്കാരനായ റിദ്‌വാന്‍ കാത്തിരിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ യൂണിഫോമിട്ട് ബാഗുമെടുത്ത് കാത്തിരിക്കുന്ന ഈ ഭിന്നശേഷിക്കാരന്‍ ഒരു മാസത്തിലധികമായി വരാതിരുന്നിട്ടും സ്‌കൂളില്‍ നിന്നും ആരും തന്നെ അന്യേഷിക്കുക പോലും ചെയ്യാന്‍ തയ്യാറായിട്ടില്ല .ഭിന്നശേഷിക്കാരായ കുട്ടികളും സാധാരണ കുട്ടികളോടൊപ്പം തന്നെ പഠിപ്പിക്കണം എന്നും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്‌കൂളില്‍ […]

News

കുന്ദമംഗലം സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയതു

  • 11th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം സ്‌കൂളില്‍ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അധ്യാകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. നടപടികള്‍ക്കായി 15 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. നേരത്തെ കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാലാവകാശ കമ്മീഷന്‍ അധ്യാപകനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അധ്യാപകനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞിരുന്നു. പ്രതിയായ അധ്യാപകന്‍ അധ്യാപകവൃത്തിക്ക് നിരക്കാത്തതും ക്രിമിനലിനേക്കാള്‍ മോശമായ രീതിയിലുമാണ് പെരുമാറിയത് എന്ന […]

error: Protected Content !!