Trending

ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് ഇട്ടെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പരിശോധിക്കാനാണ് നീക്കം. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഏതെങ്കിലും തരത്തില്‍ ക്രിതൃമത്വം കണ്ടെത്തിയാല്‍ കേസ് എടുക്കാനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സുഗതന്റെ ഒപ്പ് പൂര്‍ണമായും വ്യജമാണെന്ന് എസ് പി ദീപക്ക് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തെരഞ്ഞടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും ഇട്ടിരിക്കുന്ന ഒപ്പുകള്‍ തമ്മില്‍ പ്രകടമായ വ്യാത്യാസമുണ്ടെന്നാണ് ദീപക്ക് വ്യക്തമാക്കിയത്. ഒളിവില്‍ കഴിയുന്ന സമയം ഇദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് രജിസ്റ്റര്‍ ഉയര്‍ത്തി കാണിച്ചപ്പോഴാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമണം അഴിച്ചു വിട്ടത്. അത് ആ രജിസറ്ററില്‍ അവര്‍ക്ക് ഒളിപ്പിക്കാന്‍ എന്തോ ഉണ്ട് എന്നതിന്റെ തെളിവാണെന്നും ദീപക്ക് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!