കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികാഘോഷമായ പോപൊലോ ഫെസ്റ്റിന്റെ ഭാഗമായി പൂർവവിദ്യാർത്ഥി സംഗമം ‘പാട്ടും കട്ടനും’ സംഘടിപ്പിച്ചു.
അലുമിനി കമ്മിറ്റി കൺവീനർ നിതിൻ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഒ കല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് മുഖ്യാതിഥിയായി. അലുമിനി കമ്മിറ്റി ചെയർമാൻ പി വി ഷിനിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ടി പി നിധീഷ് ഫെസ്റ്റിനെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മാസ്റ്റർ എം പ്രവീൺ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
പൂർവ അധ്യാപകരും വിദ്യാർത്ഥികളുമായ എം ബാലകൃഷ്ണൻ മാസ്റ്റർ, കെ ബാലകൃഷ്ണൻ മാസ്റ്റർ, വി പ്രേമരാജൻ എന്നിവരും പൂർവവിദ്യാർത്ഥികളായ സുബ്രഹ്മണ്യൻ മാസ്റ്റർ, കെ കരുണാകരൻ മാസ്റ്റർ, കേശവൻ നമ്പൂതിരി, അഹമ്മദ് കുട്ടി മാസ്റ്റർ, വേലായുധൻ മാസ്റ്റർ എന്നിവരും പിടിഎ. വൈസ് പ്രസിഡന്റുമാരായ പത്മാക്ഷൻ, പ്രവീൺകുമാർ എന്നിവരും ആശംസകൾ നേർന്നു.
തുടർന്ന് ചൂട്ട് മോഹനന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും അരങ്ങേറി.
കുന്ദമംഗലം എച്ച്എസ്എസ്. 75-ാം വാർഷികം: പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

