Local

സൗരോര്‍ജ്ജ പ്രഭയില്‍ ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോര്‍ജ്ജ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 43  സ്‌കൂളിലും ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും പ്രവൃത്തി പൂര്‍ത്തീകരിക്കുകയും 42 സ്‌കൂളുകളില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലയിലെ വൈദ്യുതി ഉത്പാദനം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം  സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും  ഹെഡ്മാസ്റ്ററുടെയും  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിലൂടെ വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം […]

Kerala

ഹൈടെക് സ്‌കൂൾ പദ്ധതികൾ പൂർത്തീകരണത്തിലേക്ക്

*സ്‌കൂളുകളിൽ വിന്യസിച്ചത് 116259 ലാപ്‌ടോപ്പുകളും 67194 പ്രൊജക്ടറുകളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. 2018 ജനുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഹൈടെക് സ്‌കൂൾ പദ്ധതിയിലൂടെ 4752 സ്‌കൂളുകളിലെ 45000 ക്ലാസ് മുറികൾ പൂർണമായും ഹൈടെക്കായി. 2019 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 9941 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയും പൂർണമായി. പദ്ധതിയുടെ […]

Local

പടനിലം ഗവ. എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി എ.സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു

  • 30th November 2019
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിലെ പടനിലം ഗവ. എല്‍പി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്ന നിക്ഷേപങ്ങള്‍ ഭാവിലേക്കുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സ്‌കൂളായാലും നാടിന്റെ ശ്രദ്ധയുണ്ടാകണം. ഏവര്‍ക്കും ദുഖമുണ്ടാക്കിയ സംഭവമാണ് സുല്‍ത്താന്‍ബത്തേരിയിലുണ്ടായത്. സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പൊതുവിദ്യാല സംരക്ഷണ യജ്ഞം ഉണ്ടാക്കിയ നേട്ടം തമസ്‌കരിക്കാന്‍ ഇടവരരുത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ […]

Local

ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ പരിശോധന

  • 25th November 2019
  • 0 Comments

വയനാട് ജില്ലയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി  പാമ്പുകടിയേറ്റ്  മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കോഴിക്കോട്  ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതനുസരിച്ച് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ എല്ലാ വിദ്യാലയങ്ങളിലും മിന്നല്‍ പരിശോധന നടത്തി, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് വിഘാതമായേക്കാവുന്ന എല്ലാ കാര്യങ്ങളും പരിശോധിച്ചു  ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ […]

Kerala

സംസ്ഥാനത്തെ സ്‌കൂൾ പരിസരം അടിയന്തരമായി വൃത്തിയാക്കാൻ നിർദ്ദേശം

  • 23rd November 2019
  • 0 Comments

പാദരക്ഷകൾ വിലക്കരുത്* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം വയനാട് ഗവൺമെന്റ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിൽ വരുത്തിയിട്ടുണ്ടെന്ന് ഡിസംബർ 10ന് വൈകിട്ട് നാല് മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ […]

Kerala

ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പളിനും സസ്‌പെന്‍ഷന്‍, പ്രതിഷേധം ശക്തമാകുന്നു

  • 22nd November 2019
  • 0 Comments

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്‍ഷന്‍. സ്‌കൂളിലെ പിടിഎ പിരിച്ചു വിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെതാണ് നടപടി. വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി, എ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി. അതേസമയം രിച്ച വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും. ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയെന്നും ഷെഹലയുടെ ചികില്‍സയില്‍ വീഴ്ചപറ്റിയെന്നും വിശദമായ […]

Local

ആതുര സേവന രംഗത്ത് കൈത്താങ്ങായി കുട്ടികള്‍

  • 19th November 2019
  • 0 Comments

കുന്നമംഗലം; കുന്നമംഗലം എ. എം. എല്‍. പി സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ് വിദ്യാര്‍ത്ഥികള്‍ ആനപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് ഗുളിക കവര്‍ നിര്‍മ്മിച്ചു നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹസീന കവറുകള്‍ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി നദീറ. എന്‍. പി സ്വാഗതവും, പി. ടി. എ പ്രസിഡന്റ് ശ്രീ. സക്കീര്‍ ഹുസൈന്‍. പി അധ്യക്ഷതയും വഹിച്ച പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ടി. കെ സൗദ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, അധ്യാപകരായ മൈമൂന, പ്രിന്‍സി, […]

National

സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്; പരസ്യം ചെയ്യാനും പാടില്ല

സ്‌ക്കൂള്‍ കാന്റീനുകളിലും ബോര്‍ഡിംഗ് സ്‌ക്കൂളുകളിലും ഡിസംബര്‍ മുതല്‍ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം. കോള, ചിപ്സ്, ബര്‍ഗര്‍, സമൂസ, പാക്കുകളില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍ എന്നിവക്കാണ് നിരോധനം. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ജങ്ക് ഫുഡുകളുടെ പരസ്യം ചെയ്യാനോ സ്‌ക്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകള്‍ വില്‍ക്കാനോ പാടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. വെന്റിംഗ് മെഷീന്‍, ബുക്സ്, ടെക്സ്റ്റ്ബുക്ക് കവറുകള്‍ എന്നിവയുടെ മുകളില്‍ […]

Local

കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ മാതൃക തീര്‍ത്ത് എം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പറമ്പില്‍ബസാര്‍: കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി പറമ്പില്‍ കടവ് എം.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മാതൃക നിര്‍മ്മിച്ചു . രണ്ടു മഹാപ്രളയത്തെ അതിജീവിച്ച് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്ന കേരളത്തില്‍ ജാതിമത വര്‍ണ്ണ വ്യത്യാസം ഇല്ലാതെ നമ്മള്‍ ഒന്നാണ് എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃക തീര്‍ത്തത്. സ്‌കൗട്ട് , ജെ ആര്‍ സി , സോഷ്യല്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ബഹു. ശീ സി കെ വത്സരാജന്‍ […]

Local

തെങ്ങോല കൊണ്ട് ‘കേരളം @63 എഴുതി; കേരളപ്പിറവി ആഘോഷിച്ചു

പുള്ളന്നൂര്‍ ; കേരള സംസ്ഥാനത്തിന്റെ പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തെങ്ങോല കൊണ്ട് ‘കേരളം @ 63’ എന്ന് എഴുതിയും വര്‍ണ്ണ ഭൂപടം കൈകളിലേന്തിയും സംസ്ഥാനത്തിത്തിന്റെ ജന്‍മദിനം ആഘോഷിച്ചു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് പുഷപലത ടീച്ചര്‍, ഷാനിബ, ഫസ്‌ന, ഫസ്‌ന ലുബാബ എന്നിവര്‍ സംബന്ധിച്ചു. മഞ്ജുഷ, രസില സിദ്ധീഖ്, രജിത, നസ്‌റീന, ദിവ്യ എന്നിവര്‍ കുട്ടികളെ തയ്യാറാക്കി.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശാന്തകുറ്റിപ്പാല പറമ്പില്‍ ‘നവകേരളം എങ്ങോട്ട് ‘ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. […]

error: Protected Content !!