Local

ഓപ്പണ്‍ കാന്‍വാസില്‍ കൂട്ട ചിത്രം വരച്ച് ആരാമ്പ്രം സ്‌കൂളില്‍ കേരള പിറവി ആഘോഷം

ആരാമ്പ്രം; കേരള പിറവി ദിനത്തില്‍ ആരാമ്പ്രം ഗവ:യു .പി .സ്‌കൂളില്‍ സജ്ജീകരിച്ച ഓപ്പണ്‍ കാന്‍വാസില്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ ചിത്രകാരന്‍മാരോടൊപ്പം വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്ത കൂട്ട ചിത്രരചന സംഘടിപ്പിച്ചു.കേരളത്തിന്റെ തനിമയാര്‍ന്ന കലാരൂപങ്ങളും പ്രകൃതി ദൃശ്യങ്ങളും സാംസ്‌കാരിക പൈതൃകവും ചിത്ര രൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. കേരള പിറവിയുടെ ഭാഗമായി കേരള ഗാനാലാപനം, എക്‌സിബിഷന്‍, നാടന്‍പാട്ട്, പോസ്റ്റര്‍ ഡിസ്‌പ്ലേ എന്നിവയും നടന്നു. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍മാരായ ഷാജി പുതുക്കുടി, സുലൈമാന്‍ കരിപ്പൂര്‍, […]

information Local

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ പി.എം.ജി ജംഗ്ഷനിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സൗജന്യ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായം 20 – 35 വയസ്. അപേക്ഷകർ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന […]

Kerala

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്

ഒറ്റപ്പാലം എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍( എം.സി), കാഴ്ചവൈകല്യമുള്ളവര്‍( വി.ഐ.) കേള്‍വി […]

Kerala News

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം: പാലക്കാടിന് ഒന്നാം സ്ഥാനം

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തില്‍ 35 പോയിന്റ് നേടി മലപ്പുറം മുന്നിലെത്തിയപ്പോള്‍ 29 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒറ്റപ്പാലത്ത് നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി ഭിന്നശേഷിക്കാരായ […]

Local

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

  • 19th September 2019
  • 0 Comments

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സെപ്തംബര്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ www.handloompaintingkkd.ml എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം -0495 2766563, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് – 0495 2766036, താലൂക്ക് വ്യവസായ ഓഫീസ്, വടകര-0496 2515166 […]

National News

മുംബൈയിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

  • 19th September 2019
  • 0 Comments

മുംബൈയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമോ അതി തീവ്രമോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുബൈയിലെ സ്കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയ്‌ക്ക് പുറമെ, റെയ്‌ഗാർഡ്, താനെ, കൊങ്കൺ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആശിഷ് ഷേലാർ അറിയിച്ചു.

Local

എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍ പഠനം

  • 18th September 2019
  • 0 Comments

എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍ പഠനം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പറമ്പില്‍ കടവ് എം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ പരിശീലനം ആരംഭിച്ചു.വിദ്യാലയത്തിലെ സ്‌കൗട്ടിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത് പരിശീലന പരിപാടി പ്രധാനാധ്യാപകന്‍ ബഹു സി കെ വത്സരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ എം മുര്‍ഷിദ്, ഫസല്‍ റഹ്മാന്‍, ടി എം ഷമീം തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു

News

ജില്ല പഞ്ചായത്തിന്റെ സൗരോര്‍ജ പദ്ധതി; ഒക്ടോബറില്‍ പൂര്‍ത്തിയാവും

  • 12th September 2019
  • 0 Comments

കോഴിക്കോട്; ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതി ഒക്ടോബര്‍ രണ്ടാംവാരത്തില്‍ പൂര്‍ത്തിയാകും. 44 സ്‌കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുകയാണ് ലക്ഷ്യം. മൂന്നരക്കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. കെഎസ്ഇബി എനര്‍ജി സേവിങ്‌സ് വിഭാഗത്തിനാണ് ചുമതല. ക്ഷേമ കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ 24 ഉം വടകരയില്‍ 20ഉം സ്‌കൂളുകളാണുള്ളത്. എല്ലായിടത്തും പാനല്‍ സ്ഥാപിച്ചു. പദ്ധതി പൂര്‍ണമായാല്‍ പ്രതിദിനം 500 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്‌കൂളിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറുന്നുമുണ്ട്. ഇതിനുള്ള തുക […]

Local

മധുരവും,പൂച്ചെണ്ടും,ആശംസകളും നേർന്ന് കുരുന്നുകൾ അദ്ധ്യാപക ദിനം ആഘോഷമാക്കി

  • 5th September 2019
  • 0 Comments

കുന്ദമംഗലം : അറിവിൻെറ പാതയിലെ വെളിച്ചമായി നമ്മെ വിളയിപ്പിക്കുന്നവരാണ് അദ്ധ്യാപകർ.വിദ്യാർത്ഥികൾക്കു മുന്നിൽ സ്വയം മാതൃകകാണിച്ച്, സ്നേഹത്തിൻെറ തോണിയിലേറ്റി, അറിവിൻെറ മഹാസാഗരത്തിലൂടെ തുഴഞ്ഞ്, നല്ല ഒരു മനുഷ്യനാക്കിത്തീർക്കാനാണ് ഓരോ അദ്ധ്യാപകനും പരിശ്രമിക്കുന്നത്. ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ പരിശ്രമിക്കുന്ന അദ്ധ്യാപക സമൂഹത്തിന് വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ച് അദ്ധ്യാപക ദിനം ആഘോഷിച്ചു ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിലെ കുരുന്നുകൾ തങ്ങളെ പഠിപ്പിക്കുന്ന ഗുരുക്കന്മാർക്ക് കാർഡുകളും സമ്മാനങ്ങളും മധുരങ്ങളും നൽകിയാണ് ആഘോഷം ഗംഭീരമാക്കിയത്. സ്വന്തം ഗുരുക്കൾക്ക് മാത്രമല്ല തൊട്ടടുത്തുള്ള കുന്ദമംഗലം മാപ്പിള […]

News Trending

വീണ്ടുമൊരു അദ്ധ്യാപക ദിനം

  • 5th September 2019
  • 0 Comments

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ധ്യാപകരുടെയും അദ്ധ്യാപകന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ .സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. സ്വന്തം ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ അദ്ദേഹം യോഗ്യനായത്. 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്‍റെ രാഷ്ട്രപതിയായിരുന്നു. തത്വചിന്തകന്‍ അദ്ധ്യാപകന്‍,നയതന്ത്രജ-്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം […]

error: Protected Content !!