കോഴിക്കോട്; ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതി ഒക്ടോബര്‍ രണ്ടാംവാരത്തില്‍ പൂര്‍ത്തിയാകും. 44 സ്കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുകയാണ് ലക്ഷ്യം. മൂന്നരക്കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. കെഎസ്ഇബി എനര്‍ജി സേവിങ്സ് വിഭാഗത്തിനാണ് ചുമതല. ക്ഷേമ
കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ 24 ഉം വടകരയില്‍ 20ഉം സ്കൂളുകളാണുള്ളത്. എല്ലായിടത്തും പാനല്‍ സ്ഥാപിച്ചു. പദ്ധതി പൂര്ണമായാല് പ്രതിദിനം 500 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്കൂളിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറുന്നുമുണ്ട്. ഇതിനുള്ള തുക കെഎസ്ഇബി സ്കൂളുകളുടെ അക്കൗണ്ടിലേക്ക് നല്‍കും. വര്‍ഷത്തില്‍ ഒന്നരക്കോടി രൂപയോളം സ്കൂളുകള്‍ക്ക് വൈദ്യുതി ഇനത്തില്‍ ലാഭിക്കാനാകും.