National

പാക്ക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യം; ആര്‍മി ചീഫ് ജനറല്‍

ന്യൂഡല്‍ഹി: കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ മറ്റൊരു പരാമര്‍ശം കൂടി ചര്‍ച്ചയാവുന്നു. പാക്ക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞതാണ് പുതിയ വിഷയം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ബിപിന്‍ റാവത്ത് ഇക്കാര്യം പറഞ്ഞത്. ”പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. കേന്ദ്ര സര്‍ക്കാരും അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കും. സൈന്യം എപ്പോഴും തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് നേരത്തെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര വേദികളിലടക്കം ആരോപിച്ചിരുന്നു. എന്നാല്‍, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷമാണെന്നും മറ്റൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് ഇന്ത്യ മറുപടി നല്‍കിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!