News Trending

വീണ്ടുമൊരു അദ്ധ്യാപക ദിനം

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ധ്യാപകരുടെയും അദ്ധ്യാപകന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ .സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. സ്വന്തം ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ അദ്ദേഹം യോഗ്യനായത്. 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്‍റെ രാഷ്ട്രപതിയായിരുന്നു.

തത്വചിന്തകന്‍ അദ്ധ്യാപകന്‍,നയതന്ത്രജ-്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം വില മതിക്കാനാവത്തതാണ്. വസുധൈവ കുടുംബകം – ലോകം ഒരു കുടുംബം – എന്നതായിരുന്നു രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്. വിദ്യാഭ്യാസം തൊഴിലോ പദവിയൊ നേടാനുള്ളതല്ല തന്നിലെ ആത്മീയതയെ തിരിച്ചറിയാനുള്ളതാണ് എന്നദ്ദേഹം ഒര്‍മ്മിപ്പിച്ചു.

നമ്മുടെ രാജ്യത്ത് പാശ്ചാത്യവത്കരണവും പാശ്ചാത്യ സാംസ്കാരിക അധിനിവേശവും നമ്മുടെ സാംസ്കാരിക തനിമയെ ഇല്ലാതാക്കുകയാണ്. അച്ഛനും മക്കളും ഭാര്യയും ഭര്‍ത്താവും അയല്‍ക്കാരും സമൂഹവും ഒക്കെ തമ്മിലുള്ള ബന്ധം പണ്ടത്തെക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അദ്ധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം അത്രമേല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുന്നു. വിവിധരാജ്യങ്ങളിലെ അധ്യാപകദിനം ഒക്ടോബര്‍ 5 നാണ് ആചരിക്കുന്നത്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!