വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

0
315

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമെന്ന രീതിയിലുള്ള സാധ്യതകൾ കേന്ദ്രം പുറത്ത് വിട്ടിരുന്നു.

എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here