രാജ്യത്ത് പ്രതിദിനെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 871 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 22,68,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,83,489 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 6,39,929 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 45,257 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 9,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,711 പേര് രോഗമുക്തി നേടി ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 5,24,513 ആയി. ഇന്നലെ രോഗം ബാധിച്ച് 293 പേരാണ് മരിച്ചത്. ഇതുവരെ 18,050 പേരാണ് മരിച്ചത്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വൈകിട്ടുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയി. 7,33,897 ആളുകളാണ് ഇതുവരെ കോവിഡ് ബാധയേ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം 12,200,847 ആളുകള്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിതരുടെ ആകെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 5,085,821 ആളുകള്‍ക്കാണ് രോഗം വന്നത്. 1,63,370 പേര് മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഇതുവരെ മരിച്ചു.