Kerala News

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ; പാല്‍ ഒരുദിവസം

  • 14th December 2021
  • 0 Comments

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ.സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടി.നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ രണ്ടുദിവസം പാലും (150 മില്ലീലിറ്റർ) ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നൽകുന്നത്. ഉച്ചഭക്ഷണ പാചക ചെലവിലേക്കുള്ള തുക കൂട്ടാൻ തയാറെന്ന് സർക്കാർ അറിയിച്ചു.സർക്കാർ […]

National News

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ ആക്രമിച്ചു

  • 7th December 2021
  • 0 Comments

മതപരിവർത്തനം ആരോപിച്ച്​ മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു.വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്‍റ്​ ജോസഫ് സ്‌കൂളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്.​ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എട്ട്​ വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബജ്രംഗ്ദൾ,വി എച്ച്പി പ്രവർത്തകരാണെന്നാണ് ആരോപണം.സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് […]

Kerala News

സ്കൂൾ സമയം വൈകുന്നേരം വരെയാക്കാൻ ശുപാര്‍ശ;അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

  • 26th November 2021
  • 0 Comments

സംസ്ഥാനത്തെ സ്കൂളുകളില്‍ ക്ലാസുകളുടെ പ്രവർത്തി സമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം അന്തിമ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.സ്കൂൾ സമയം നീട്ടാത്തതിനാൽ ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയർന്നിരുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസ്.ക്ലാസുകള്‍ വൈകീട്ട് വരെയാക്കിയാല്‍ മാത്രമെ പരീക്ഷയ്ക്ക് മുന്‍പായി സിലബസുക്ള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന. പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും […]

Kerala

1 മുതൽ 12 വരെ ക്ലാസുകൾക്കുള്ള കേരള സ്കൂൾ പാഠപുസ്തകങ്ങൾ – PDF ഡൗൺലോഡ് ചെയ്യാം

ഫോണുകളിലേക്ക് എളുപ്പത്തിൽ ഡൗൺലോഡ്  ചെയ്യുന്നതിനായി ഞങ്ങൾ പാഠപുസ്തകങ്ങൾ കംപ്രസ്സ് ചെയ്ത പിഡിഎഫ് ഫോർമാറ്റിൽ അവതരിപ്പിക്കുന്നു. യഥാർത്ഥ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒപ്റ്റിമൈസ് ചെയ്ത പാഠപുസ്തകങ്ങൾ  ചെയ്യാൻ വളരെ എളുപ്പമാണ്. പേജും ഇമേജ് ഗുണങ്ങളും നഷ്ടപ്പെടാതെ ഞങ്ങളുടെ ആർട്ട് പിഡിഎഫ് മാനേജ്മെന്റ് സ്റ്റുഡിയോ പാഠപുസ്തക ഡിജിറ്റൽ കോപ്പി വലുപ്പങ്ങൾ കുറച്ചു.  കേരള സിലബസ് വിദ്യാർത്ഥികൾക്കായി എസ്‌സി‌ആർ‌ടി തയ്യാറാക്കിയ പാഠപുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷ് മീഡിയം പതിപ്പുകളിലും ഇവിടെ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ബേസിക് സയൻസ്, സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, […]

Kerala News

കൊവിഡ് വ്യാപനം; ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല

  • 11th April 2021
  • 0 Comments

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല.പുതിയ സർക്കാർ വന്ന ശേഷം അന്തിമ തീരുമാനം എടുക്കട്ടേ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. സ്‌കുളില്‍ പതിവ് ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയ അധ്യയന വര്‍ഷത്തിലും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമായിരിക്കും. കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി. അതത് […]

Kerala News

ഒൻപതാം ക്ലാസ് വരെ ഓൾ പാസ് ; സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി

  • 14th March 2021
  • 0 Comments

കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയ പ്രോജക്ടുകളും പരിഗണിക്കും.കുട്ടികൾ ഒരുമിച്ച് സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. കൂടാതെ വർക്ക് ഷീറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകും. സർവ ശിക്ഷാ […]

പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നേടിയത് 1.75 ലക്ഷം കുട്ടികള്‍

  • 31st December 2020
  • 0 Comments

ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. കൈറ്റ് തയ്യാറാക്കിയ ‘സമ്പൂര്‍ണ’ സ്‌കൂള്‍ മാനേജ്മെന്റ് പോര്‍ട്ടല്‍ വഴി ഡിസംബര്‍ 28 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി […]

ചാത്തമംഗലം ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 3rd November 2020
  • 0 Comments

ചാത്തമംഗലം ഗവ. എല്‍.പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 58 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിച്ചുവരുന്ന ചാത്തമംഗലം ഗവ. എല്‍ പി സ്‌കൂളില്‍ പുതുതായി അഞ്ച് ക്ലാസ് റൂമുകള്‍, ശുചി മുറികള്‍, വരാന്ത എന്നിവയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. […]

News

മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂളുകൾ കൂടി സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂൾകെട്ടിടങ്ങൾ കൂടി സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി സർക്കാർ നാടിന് സമർപ്പിച്ചു . 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള നാലും മൂന്ന് കോടി ധനസഹായത്തോടെ 20 ഉം നബാർഡ് ധനസഹായത്തോടെയുള്ള നാലും പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച 62 ഉം സ്‌കൂൾ കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം നിർവഹിച്ചത് . കോവിഡ് പ്രതിസന്ധി താല്‍ക്കാലികമാണ്, ഈ പ്രതിസന്ധിയെ […]

Kerala

ഇന്നു മുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

  • 14th September 2020
  • 0 Comments

ലോക്ക് ഡൌൺ സാഹചര്യത്തിൽ നിർത്തലാക്കിയ ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും. ണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. അധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. കോവിഡ് സുരക്ഷാ മുൻകരുതലുകൾ […]

error: Protected Content !!