ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ?ദേ എത്തി മീനാക്ഷിക്കൊപ്പം ഓണമുണ്ട് മന്ത്രി
കഴിഞ്ഞ ദിവസമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ തേടി തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി സ്കൂളിലെ കത്ത് എത്തിയത്. “പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?” എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് മുള്ളറംകോട് ഗവൺമെന്റ് എൽ പി എസിലെ 85 രണ്ടാം ക്ലാസ്സുകാർ ചേർന്നാണ്. എല്ലാവർക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാർത്ഥിയാണ് കത്തെഴുതിയത്.“അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ […]









