കുഞ്ഞെഴുത്തിന്റെ മധുരം പങ്ക് വെച്ച് ചേനോത്ത് ഗവൺമെൻറ് സ്കൂളിൽ മാഗസിൻ പ്രകാശനം
രണ്ട് മാസത്തെ വേനലവധി വിശേഷങ്ങളും അനുഭവങ്ങളും പങ്ക് വെച്ചും കൊച്ചു കവിതകളും കഥകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചും ചേനോത്ത് ഗവ: എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ കുഞ്ഞെഴുത്തിന്റെ മധുരം മാഗസിൻ ശ്രദ്ധേയമായി. കുന്ദമംഗലം സബ്ജില്ലയുടെ തനത് പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സർഗ ശേഷിയും സാഹിത്യ അഭിരുചിയും വളർത്താനുദ്ദേശിച്ചാണ് കുഞ്ഞു മാഗസിനുകൾ തയ്യാറാക്കിയത്. മാഗസിനുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിന ഹെഡ് മാസ്റ്റർ ശുക്കൂർ കോണിക്കൽ നിർവഹിച്ചു. പി.ടി.എ. ചെയർപേഴ്സൺ രജിത ചേനോത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ശശീധരൻ , […]









