Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി വി അനില്‍ കുമാര്‍ ചുമതലയേറ്റു

  • 30th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി വി അനില്‍ കുമാര്‍ ചുമതലയേറ്റു. വരണാധികാരി രൂപ നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിടിഎ റഹീം എംഎല്‍എ, അഷ്‌റഫ് ഹാജി തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. നോമിനേഷന്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ തുടര്‍ന്നുള്ള യോഗം ബഹിഷ്‌കരിച്ചു. വി അനില്‍ കുമാറിന്റെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിപ്പിച്ചു. സജിത ഷാജി നന്ദി പ്രകാശനം നടത്തി.

Local News

ലിജി പുല്‍ക്കുന്നുമ്മല്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു

  • 30th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലിജി പുല്‍ക്കുന്നുമ്മലിനെ തെരഞ്ഞെടുത്തു. ഒന്‍പതിനെതിരെ പതിനൊന്നു വോട്ടുകള്‍ നേടിയാണ് ലിജി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ബിജെപിയും ഒരു സ്വതന്ത്രനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വരണാധികാരി രൂപാ നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റും നിലവിലെ മെമ്പറുമായ ലീന വാസുദേവന്‍, മെമ്പര്‍മാരായ വി അനില്‍ കുമാര്‍, കെകെസി നൗഷാദ്, അഡ്വ. പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാസ്‌കാരിക സംഘടനകള്‍ ആശംസയര്‍പ്പിക്കുകയും വിവിധ സംഘടനകള്‍ ഹാരാര്‍പ്പണമണിയിക്കുകയും […]

Local News

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകള്‍ തുറക്കാന്‍ നടപടിയായി

  • 29th December 2020
  • 0 Comments

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജനുവരി ഒന്നിന് 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കുന്ദമംഗലം മണ്ഡലത്തിലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യം, തദ്ദേശ സ്വയംഭരണം, പോലീസ്, ഫയര്‍ & റസ്‌ക്യു വകുപ്പുകളുടേയും സ്‌കൂള്‍ പി.ടി.എ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ശുചീകരണ സാമഗ്രികള്‍ വാങ്ങുന്നതിന് എസ്.എസ്.കെ ഫണ്ട് ഉപയോഗപ്പെടുത്താനും ഫയര്‍ ഫോഴ്‌സിന് സാനിറ്റൈസ് ചെയ്യുന്നതിനുള്ള കെമിക്കല്‍സ് ലഭ്യമാക്കാനും സ്‌കൂളുകളില്‍ ഒഴിവുള്ള […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുക്ക പെട്ട സ്ഥാനാർത്ഥികളും വോട്ട് നിലയും

  • 16th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപെട്ടവർ പതിമംഗലം ശബ്ന റഷീദ് സ്വതന്ത്രൻ 833പടനിലം ലിജി പുല്‍ക്കുന്നുമ്മല്‍ ലോക്താന്ത്രിക് ജനതാദൾ LDF 658 ചന്ദ്രന്‍ തിരുവലത്ത് സ്വതന്ത്രൻ OTH 736 പൊയ്യ; മണ്ണത്തൂര്‍ ധര്‍മ്മരത്നന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 693 നൊച്ചിപൊയ്യിൽ; സജിത ഷാജി ലോക്താന്ത്രിക് ജനതാദൾ LDF 582 ചുലാം വയൽ; ബുഷ്റ യു. സി ഇന്ത്യന്‍ യൂണിയൻ മുസ്ലീംലീഗ് UDF 622 മുറിയാനാൽ; പാലക്കല്‍ നജീബ് സ്വതന്ത്രൻ OTH […]

കുന്ദമംഗലത്ത് എല്‍ഡിഎഫിന് ചരിത്ര നേട്ടം, ചാത്തമംഗലത്ത് ഭരണം നിലനിര്‍ത്തി

  • 16th December 2020
  • 0 Comments

കുന്ദമംഗലത്ത് എല്‍ഡിഎഫിന് ചരിത്ര നേട്ടം. ആകെയുള്ള 23 വാര്‍ഡുകളില്‍ 11 ലും വിജയിച്ചു കയറിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫിന് 9 വാര്‍ഡുകളാണ് നേടാനായത്. എന്‍ഡിഎ രണ്ടുവാര്ഡുകളില്‍ വിജയിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് എല്‍ഡിഎഫ് വീണ്ടും കുന്ദമംഗലത്ത് നേട്ടമുണ്ടാക്കുന്നത്. 2005 ലെ തെരഞ്ഞെടുപ്പിലായിരുന്നു ഇതിനു മുമ്പ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നിരുന്നത്. 1, 2, 3, 4, 5, 11, 12, 13, 16, 20, 22 എന്നീ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. […]

കെ ആര്‍ എഫ് എ കുന്ദമംഗലം മണ്ഡലം കണ്‍വെന്‍ഷനില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 9th December 2020
  • 0 Comments

കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ (കെ ആര്‍ എഫ് എ ). കുന്ദമംഗലം മണ്ഡലം കണ്‍വെന്‍ഷന്‍ കെ വി വി ഇ എസ് കുന്ദമംഗലം യൂണിറ്റ് ജനറല്‍ സിക്രട്ടറി ടി.മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ സംസ്ഥാനഭാരവാഹികളെ അനുമോദിച്ചു. പി.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരെഞ്ഞെടുത്ത മുഹമ്മദലി താമരശ്ശേരി, ജില്ലാ സിക്രട്ടറി കെ ഹരികൃഷ്ണന്‍, മണ്ഡലം കോ ഡിനേറ്റര്‍ റുന്‍ ഷാധ് അലി എന്നിവരെയാണ് ആദരിച്ചത്. പുതിയ ഭാരവാഹികളായി അഷ്‌റഫ് […]

ഇന്ന് കുന്ദമംഗലത്ത് 22 പേര്‍ക്ക് കൊവിഡ്

  • 8th December 2020
  • 0 Comments

കാരന്തൂര്‍ AMLPസ്‌കൂളില്‍ വെച്ച് നടന്ന കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 181 ടെസ്റ്റില്‍ കോര്‍പ്പറേഷനില്‍ 1 ഉം കുന്ദമംഗലത്ത് 20 കേസും കുന്ദമംഗലത്തെ തന്നെ 2 റീ ടെസ്റ്റും അടക്കം ആകെ 23 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. വാര്‍ഡ് തിരിച്ചുള്ള കണക്ക്: 1-1, 2-2, 4-1(റീടെസ്റ്റ്), 5-1, 7-1, 8-3, 11-1(റീടെസ്റ്റ്), 12-1, 13-2, 16-1, 20-2, 21-3, 23-3

മള്ളത്തൊടികയില്‍ ലീലയുടെ കോവിഡ് ഫലം നെഗറ്റീവ്; ദിവസവും പറമ്പിലേക്കൊഴുക്കുന്ന പാല്‍ ക്ഷീരോത്പാദക സംഘം ഏറ്റെടുക്കും

  • 22nd November 2020
  • 0 Comments

ചെത്തുകടവിലെ മള്ളത്തൊടികയില്‍ ലീല എന്ന വീട്ടമ്മയ്ക്കാണ് ദിവസവും താന്‍ കറന്നെടുക്കുന്ന 12ല്‍ അധികം ലിറ്റര്‍ പാല്‍ ഒഴുക്കി കളയേണ്ടി വരുന്നത്. മകനടക്കം വീട്ടിലെ മറ്റംഗങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതാണ് കാരണം. ഇരുപതില്‍ അധികം ലിറ്റര്‍ പാല്‍ ലീല ദിവസവും കറന്നെടുക്കാറുണ്ട്. ആവശ്യക്കാര്‍ക്ക് കൊടുത്തശേഷം ബാക്കി വരുന്ന പാല്‍ ക്ഷീരോത്പാദക സംഘത്തിലേക്ക് കൊടുക്കാറായിരുന്നു പതിവ്. എന്നാല്‍ വീട്ടംഗങ്ങള്‍ കോവിഡ് ബാധിതരായതിനേ തുടര്‍ന്ന് ആളുകള്‍ പാലുവാങ്ങാതായത് തിരിച്ചടിയായി. അങ്ങനെയാണ് പാല്‍ ഒഴുക്കിക്കളയേണ്ടി വന്നത്. എന്നാല്‍ ലീലയുടെ കൊവിഡ് ഫലം നെഗറ്റീവും […]

കുന്ദമംഗലത്ത് റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമെന്ന് എല്‍ ഡി എഫ്; കോടതിയില്‍ ചോദ്യം ചെയ്യും

  • 21st November 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ ജിഷ ചോലക്കമണ്ണില്‍ (വാര്‍ഡ് 10), എം.പി അശോകന്‍ (വാര്‍ഡ് 13), പി ഖൗലത്ത് (വാര്‍ഡ് 14), ഷമീന വെള്ളക്കാട്ട് (വാര്‍ഡ് 16) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്നും അവരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്നുമുള്ള വോട്ടര്‍മാരുടെ പരാതി തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്ന് എല്‍ ഡി എഫ്. കുന്ദമംഗലം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചത്. ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് […]

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ സ്‌നേഹവിരുന്ന് നല്‍കി

  • 20th November 2020
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിലെ 2015-20 സമയത്തെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും കുന്ദമംഗലം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌നേഹ വിരുന്ന് നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പഞ്ചായത്തില്‍ നടത്തിയ മികച്ച സേവനങ്ങള്‍ക്കുള്ള ആദരമായാണ് വിരുന്ന് സംഘടിപ്പിച്ചത്. ആനപ്പാറ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരേയും പൊന്നാട അണിയിക്കുകയും അവര്‍ക്ക് സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സീനിയര്‍ ഡോക്ടര്‍ ഹസീന പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ […]

error: Protected Content !!