
കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ (കെ ആര്‍ എഫ് എ ). കുന്ദമംഗലം മണ്ഡലം കണ്‍വെന്‍ഷന്‍ കെ വി വി ഇ എസ് കുന്ദമംഗലം യൂണിറ്റ് ജനറല്‍ സിക്രട്ടറി ടി.മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ സംസ്ഥാനഭാരവാഹികളെ അനുമോദിച്ചു.
പി.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരെഞ്ഞെടുത്ത മുഹമ്മദലി താമരശ്ശേരി, ജില്ലാ സിക്രട്ടറി കെ ഹരികൃഷ്ണന്‍, മണ്ഡലം കോ ഡിനേറ്റര്‍ റുന്‍ ഷാധ് അലി എന്നിവരെയാണ് ആദരിച്ചത്. പുതിയ ഭാരവാഹികളായി അഷ്‌റഫ് ജുബൈല്‍ (പ്ര.സി), പി.കെ അബൂബക്കര്‍ (ജന. സെക്ര) സിയാഹുല്‍ പുവ്വാട്ട് പറമ്പ് (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.

