ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

  • 23rd February 2021
  • 0 Comments

വനിത -ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് നടന്ന ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ, ശബ്ന റഷീദ്, പി.കൗലത്ത്, സുപ്ര വൈസർമാരായ പി. ശ്രീജ, ഗീത പ്രസംഗിച്ചു.

Local News

29-01-2021 വെള്ളിയാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

  • 28th January 2021
  • 0 Comments

29-01-2021 വെള്ളിയാഴ്ച്ച രാവിലെ10.30 മുതല്‍ ഉച്ചക്ക് 12.30 വരേകാരന്തൂര്‍ AMLP സ്‌കൂളില്‍ വെച്ചാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവര്‍ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂര്‍ AMLP സ്‌ക്കൂളില്‍ വന്ന് പേര് റജിസ്റ്റര്‍ ചെയ്താല്‍ മതി. പരിശോധനക്ക് വരുന്ന മുഴുവന്‍ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവര്‍ പരിശോധന […]

Local News

നഷ്ടപ്പെട്ട സ്വര്‍ണ്ണം ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായ സോമന് നാട്ടുകാരുടെ അനുമോദനം

  • 15th January 2021
  • 0 Comments

കുന്ദമംഗലം ആനപ്പാറയിലെ വിവാഹ വീട്ടിലേക്ക് പോയ സ്ത്രീയുടെ കളഞ്ഞ് പോയ രണ്ട് പവന്റെ സ്വര്‍ണാഭരണം വഴിയില്‍ നിന്ന് ലഭിച്ചത് ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായിരിക്കുകയാണ് സോമന്‍. വ്യാപാരി വ്യവസായി സമിതി മെമ്പറായ സത്യന്റെ ഉടമസ്ഥതയില്‍ ഉള്ള റോയല്‍ ടയേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സോമന്‍. സോമന് നാട്ടുകാര്‍ നല്‍കിയ അനുമോദന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ പൊന്നാട അണിയിച്ചു. വാര്‍ഡ് മെമ്പര്‍ ബൈജു ചോയി മoത്തില്‍, നിധീഷ്‌കുമാര്‍, ബഷീര്‍ എന്‍, സഫറുല്ല മാസ്റ്റര്‍, […]

Local News

യുവമോര്‍ച്ച അനുമോദന സായാഹ്നം സംഘടിപ്പിച്ചു

  • 14th January 2021
  • 0 Comments

ഭാരതീയ ജനതാ യുവമോര്‍ച്ച കുന്നമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയറ ഡിവിഷനില്‍ നിന്നും കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി റനീഷ്, പന്തീരാങ്കാവ് വാര്‍ഡ് 6 ഇല്‍ നിന്നും ജനപ്രതിനിധിയായി ജയിച്ചു വന്ന ബിജെപി യുടെ ധനേഷ് കുമാര്‍ എന്നിവര്‍ക്ക് അനുമോദന പരിപാടി പന്തീരാങ്കാവ് വെച്ചു നടത്തി. കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് ശ്യാം ചൂലൂര്‍ അധ്യക്ഷനായ പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സൂരജ് ചോലക്കല്‍ സ്വാഗതം പറഞ്ഞു . സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് […]

കുന്ദമംഗലത്ത് പുതിയ 18 പോസിറ്റീവ് കേസുകള്‍

  • 9th January 2021
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ 18 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കാരന്തൂര്‍ എ എം എല്‍ പി സ്‌കൂളില്‍ വെച്ച് നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 107 ആന്റിജന്‍ ടെസ്റ്റുകളും 10 റീ ടെസ്റ്റുകളും 16 RT-PCR ടെസ്റ്റുകളുമാണ് നടന്നത്. ആന്റിജന്‍ ടെസ്റ്റില്‍ ആകെ 22 പേര്‍ പോസിറ്റിവായി. 4 പേര്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്നാണ്. കുന്ദമംഗലത്ത് 9 പേര്‍ റീ ടെസ്റ്റിലും 9 പേര്‍ അല്ലാതെയുമാണ് പോസിറ്റീവായത്.

Local News

ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് കുന്ദമംഗലം ഡവലപ്‌മെന്റ് കമ്മിറ്റി സ്വീകരണം നല്‍കി

  • 7th January 2021
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2020-25 വര്‍ഷത്തെ ഭരണ സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്ക് കുന്ദമംഗലം ഡവലപ്‌മെന്റ് കമ്മിറ്റി സ്വീകരണം നല്‍കി. ഹോട്ടല്‍ ‘അജ്‌വ’ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു.കെ ഡി സി ചെയര്‍മാന്‍ കെ പി വസന്തരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍ എന്നിവരെ എം എല്‍ എ ഹാരമണിയിച്ചു. മറ്റു മെമ്പര്‍മാര്‍ക്ക് കെ ഡി സി […]

Local News

റോഡ് പ്രവൃത്തികള്‍ക്ക് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ

  • 6th January 2021
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍ കൂളിമാട് എരഞ്ഞിമാവ് റോഡിന് 6 കോടി, പന്തീര്‍പ്പാടം ജംഗ്ഷന്‍ സ്ഥലമെടുപ്പും നവീകരണവും 50 ലക്ഷം, കല്ലേരി ചെട്ടിക്കടവ് റോഡില്‍ കല്ലേരി ടൗണില്‍ ഡ്രൈനേജ് നിര്‍മ്മാണം 30 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ നായര്‍കുഴി ഗവ. ഹയര്‍ സെക്കണ്ടറി, കൊടല്‍ നടക്കാവ് ഗവ. യു.പി എന്നീ സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച 1 […]

Local News

കുന്ദമംഗലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നടപടിയായി

  • 5th January 2021
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ അനുവദിച്ച വിവിധ പ്രവൃത്തികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനമായി. ഫ്‌ളഡ്, എം.എല്‍.എ ഫണ്ട്, ആസ്തി വികസന പദ്ധതി, തദ്ദേശ റോഡ് പുനരുദ്ധാരണം എന്നിവയിലായി നടന്നു വരുന്നവ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികളായത്. മാര്‍ച്ച് 31 നകം മണ്ഡലത്തിലെ നൂറ് പ്രദേശങ്ങളില്‍ നൂറ് വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്. ഈ പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം […]

Local News

കളഞ്ഞുകിട്ടിയ ഫോണ്‍ ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി കമല

  • 3rd January 2021
  • 0 Comments

കളഞ്ഞുകിട്ടിയ ഫോണ്‍ ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി കമല. ഇന്നലെയാണ് പത്താംമൈല്‍ ഭാഗത്തുനിന്നും നൊച്ചിപ്പൊയില്‍ സ്വദേശിനിയായ കമലയ്ക്ക് മൊബൈല്‍ ഫോണ്‍ കളഞ്ഞു കിട്ടുന്നത്. അവര്‍ ഫോണ്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉടമയെ കണ്ടെത്തുകയായിരുന്നു. പിന്നീട് കമല തന്നെ നേരിട്ട് മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് കൈമാറുകയും ചെയ്തു. കുന്ദമംഗലം മുക്കം റോഡില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന രഞ്ജിത്തിന്റെ ഫോണായിരുന്നു കളഞ്ഞുപോയത്. പതിനെണ്ണായിരം രൂപയോളം വിലവരുന്ന ഫോണാണിത്.

Local News

RT-PCR, ആന്റിജന്‍ ടെസ്റ്റുകള്‍ ഇപ്പോള്‍ പ്രൈം ഹോസ്പിറ്റലിലും

  • 2nd January 2021
  • 0 Comments

കേരള ഗവണ്‍മെന്റിന്റെ ഐ.സി.എം.ആര്‍ അംഗീകാരമുള്ള കൊവിഡ് 19 RT-PCR, ആന്റിജന്‍ ടെസ്റ്റുകള്‍ ഇപ്പോള്‍ കുന്ദമംഗലത്തെ പ്രൈം ഡേ കെയര്‍ ഹോസ്പിറ്റലില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: +91 91885 23947

error: Protected Content !!