Local News

നഷ്ടപ്പെട്ട സ്വര്‍ണ്ണം ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായ സോമന് നാട്ടുകാരുടെ അനുമോദനം

കുന്ദമംഗലം ആനപ്പാറയിലെ വിവാഹ വീട്ടിലേക്ക് പോയ സ്ത്രീയുടെ കളഞ്ഞ് പോയ രണ്ട് പവന്റെ സ്വര്‍ണാഭരണം വഴിയില്‍ നിന്ന് ലഭിച്ചത് ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായിരിക്കുകയാണ് സോമന്‍.
വ്യാപാരി വ്യവസായി സമിതി മെമ്പറായ സത്യന്റെ ഉടമസ്ഥതയില്‍ ഉള്ള റോയല്‍ ടയേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സോമന്‍.

സോമന് നാട്ടുകാര്‍ നല്‍കിയ അനുമോദന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ പൊന്നാട അണിയിച്ചു. വാര്‍ഡ് മെമ്പര്‍ ബൈജു ചോയി മoത്തില്‍, നിധീഷ്‌കുമാര്‍, ബഷീര്‍ എന്‍, സഫറുല്ല മാസ്റ്റര്‍, എന്‍ കെ അബ്ദുറഹ്‌മാന്‍ കുട്ടി, കെ കെ സലീം, കെ കെ ഫൈസല്‍ , ബാവ കെ , അബ്ദുസലാം കെ പി, ഫാസില്‍ എം പി, ഷമീര്‍ ചാത്തമംഗലം, തുടങ്ങിയവര്‍ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!