കുന്ദമംഗലത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്

  • 20th November 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളിലാണ് 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ആകെ 46 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും 93 ആന്റിജന്‍ ടെസ്റ്റും ആണ് നടന്നത്. വാര്‍ഡ് തിരിച്ചുള്ള കണക്ക്= 4-1, 8-1, 11-1, 12-1, 22-1, 23-1

കോണ്‍ഗ്രസ് മൂന്നു സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

  • 13th November 2020
  • 0 Comments

കോണ്‍ഗ്രസ് മൂന്നു സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. കുന്ദമംഗലം പഞ്ചായത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നു സ്ഥാനാര്‍ത്ഥികളെ കൂടിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 5-ാം വാര്‍ഡില്‍ നിന്നും രൂപിക സനില്‍ കുമാറും 9-ാം വാര്‍ഡില്‍ നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലീന വാസുദേവനും 22-ാം വാര്‍ഡില്‍ നിന്ന് എ ഹരിദാസന്‍ മാസ്റ്ററും ജനവിധി തേടും. ഇനി മൂന്ന് വാര്‍ഡുകളില്‍ കൂടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനുള്ളത്

കുന്ദമംഗലം 3-ാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു

  • 13th November 2020
  • 0 Comments

കുന്ദമംഗലം 3-ാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. സി പി ഐയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ചന്ദ്രന്‍ തിരുവല്ലത്താണ് പത്രിക സമര്‍പ്പിച്ചതെന്ന് വരണാധികാരി കെ പി എം നവാസ് അറിയിച്ചു

കുന്ദമംഗലത്ത് ഇന്ന് 14 കോവിഡ് കേസുകള്‍

  • 13th November 2020
  • 0 Comments

കുന്ദമംഗലം കാരന്തൂര്‍ എഎംഎല്‍പി സ്‌ക്കൂളില്‍ വെച്ച് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളി, മടവൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥിരീകരിച്ചത്. 119 ആന്റിജന്‍ ടെസ്റ്റുകളും 53 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുമടക്കം ആകെ നടന്ന 172 പരിശോധനകളിലാണ് 17 പോസറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത്. ആകെ നടന്ന 28 റീടെസ്റ്റുകളില്‍ എല്ലാവരും നെഗറ്റീവ് ആയി. വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ = 2 -3 , 4 -1 , 8 -1 , 11 […]

കാണ്മാനില്ല. അദിന്‍ റിയാസ് (20 )

  • 9th November 2020
  • 0 Comments

ആര്‍.ഇ.സി കമ്പനി മുക്ക് എന്‍.ഐ.ടി ക്ക് സമീപം ഹയര്‍ സെക്കണ്ടറി അധ്യാപകനായ മുഹമ്മദ് റിയാസ് ജലീലിന്റെ മകന്‍ അദിന്‍ റിയാസ് (20 )നെയാണ് ഇന്നലെ വൈകീട്ട് ഏകദേശം 5.30 വൈകീട്ടോടെ കാണാതായത്. പരീക്ഷ അടുത്തതിനാല്‍ മകന്റെ പക്കല്‍ നിന്നും ഫോണ്‍ വാങ്ങിവെച്ചിരുന്നു താ യും പിതാവ് പറയുന്നു. രണ്ടുമക്കളില്‍ മൂത്തയാളാണ് അദിന്‍ റിയാസ്.. കുന്ദമംഗലം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പറിലോ അറിയിക്കേണ്ടതാണ്. Ph No: […]

വോളിബോള്‍ റഫറി സ്റ്റാന്റും പോസ്റ്റുകളും കൈമാറി

  • 3rd November 2020
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിലെ ചെത്തുകടവ് മിനി സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നതിനായി കുന്ദമംഗലം സാന്റ്റോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത വോളിബോള്‍ റഫറി സ്റ്റാന്റും പോസ്റ്റുകളും സാന്റ്റോസ് പ്രസിഡണ്ട് അഷ്‌റഫ് പതിമംഗലം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന് കൈമാറി. ജില്ല വോളിബാള്‍ അസോസിയേഷന്‍ ട്രഷറര്‍ പി.കെ.ബാപ്പു ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ, വാര്‍ഡ് മെമ്പര്‍ സംജിത്ത്, വികസന ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേഷ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് […]

കോവിഡ് ടെസ്റ്റില്‍ 28 പോസിറ്റീവ് കേസുകള്‍, കുന്ദമംഗലത്ത് 27 പേര്‍

  • 3rd November 2020
  • 0 Comments

കുന്ദമംഗലം ചൂലാം വയല്‍ UP സ്‌കൂളില്‍ വെച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകാരായ കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 28 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 181 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. 28 പോസിറ്റീവ് കേസുകളില്‍ 27 പേര്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലുള്ളവരും 1 ആള്‍ നരിക്കുനി ഗ്രാമപഞ്ചായത്തിലുമാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 4ല്‍ 4 പേര്‍, 6ല്‍ 7 പേര്‍, 7ല്‍ 1 ആള്‍, 8ല്‍ 5 പേര്‍, 13ല്‍ […]

പ്രതിഷേധം ഫലം കണ്ടു, 7 മണിക്ക് കടയടക്കണമെന്ന് ഓണ്‍ലൈന്‍ സ്ഥാപനത്തോട് ഉദ്യോഗസ്ഥര്‍; ജനശബ്ദം ഇംപാക്റ്റ്

  • 30th October 2020
  • 0 Comments

കോവിഡ് 19 കാലഘട്ടത്തില്‍ നിയമങ്ങളും പ്രോട്ടോക്കോളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ആഗോള കുത്തക ഓണ്‍ലൈന്‍ സ്ഥാപനത്തിനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. 7 മണിക്ക് കടയടക്കണമെന്ന് ഓണ്‍ലൈന്‍ സ്ഥാപനത്തോട് ഉദ്യോഗസ്ഥര്‍. കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് നാട്ടിലെ ചെറുകിട കച്ചവടക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതൊന്നും കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിനെതിരെ ജനശബ്ദം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി ചെറുകിട കച്ചവടക്കാരും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീര്‍പാടം, മുറിയനാല്‍ യൂണിറ്റുകളും പ്രതിഷേധവുമായി വന്നിരുന്നു. അതേത്തുടര്‍ന്നാണ് […]

നിര്യാതയായി

  • 30th October 2020
  • 0 Comments

കുന്ദമംഗലം പൊയ്യയില്‍ പരേതനായ കൊല്ലത്താടി രാഘവന്റെ ഭാര്യ കിഴക്കെ പാണ്ട്യാല മാധവി (79) നിര്യാതയായി. മക്കള്‍: പരേതനായ സുബ്രഹ്മണ്യന്‍, സുലേഖ, വസുമതി, റീജ, ഷീബ, ഷീജ, ഷീന. മരുമക്കള്‍: ബാലചന്ദ്രന്‍, ദാസന്‍ (താമരശ്ശേരി), പരേതനായ മോഹന്‍ദാസ്, മധു (താമരശ്ശേരി), അനില്‍ (മാവൂര്‍), പ്രദീപ് കുമാര്‍ (ചേളന്നൂര്‍), ഗീത. ചൊവ്വാഴ്ച്ചയാണ് സഞ്ചയനം.

കുന്ദമംഗലത്ത് തുടര്‍ക്കഥയായി ഗതാഗതക്കുരുക്ക്; പൊറുതിമുട്ടി ജനങ്ങള്‍

  • 28th October 2020
  • 0 Comments

കുന്ദമംഗലം ടൗണില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടി ജനങ്ങള്‍. കോഴിക്കോട്-വയനാട് ദേശീയപാതയും മുക്കം-കുന്ദമംഗലം സംസ്ഥാനപാതയും സംഗമിക്കുന്ന കുന്ദമംഗലം ടൗണില്‍ അക്കാരണം കൊണ്ടുതന്നെ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. കുറേ കാലമായി ട്രാഫിക് പോലീസിനെ വലച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണിത്. അത്യാവശ്യക്കാര്‍ക്കും ആംബുലന്‍സിനും പോലും കടന്നുപോവാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കോവിഡ് കാലമായതിനാല്‍ പൊതുവാഹനങ്ങള്‍ കുറവാണെങ്കിലും ആളുകള്‍ സ്വകാര്യവാഹനങ്ങള്‍ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാവുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍ രാത്രികാലങ്ങളില്‍ നടത്താമെന്നിരിക്കേ പകല്‍ സമയങ്ങളില്‍ നടത്തുന്നതും തിരക്കിന് കാരണമാവുന്നുണ്ട്. വയനാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് […]

error: Protected Content !!