News

കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം

  • 18th September 2020
  • 0 Comments

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നടന്ന ധർണ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് എസ് സതീഷും കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എ എ റഹീമും പരിപാടി ഉദ്ഘാടനം ചെയ്തു. 21 തവണയാണ് നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടന്നത്. തന്റെ മന്ത്രിസഭയിലെ അംഗം […]

Kerala

റീസൈക്കിള്‍ കേരള വഴി ഡിവൈഎഫ്‌ഐ സ്വരൂപിച്ചത് 11 കോടിയോളം രൂപ; ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ ഡിവൈഎഫ്ഐ റീസൈക്കിള്‍ കേരള വഴി സ്വരൂപിച്ചത് 11 കോടിയോളം രൂപ. തിരുവനംന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇക്കാര്യം അറിയിച്ചത്. 10,95,86,537 രൂപയാണ് ഡി.വൈ.എഫ്.ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി. ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. […]

News

എ.എ.റഹീമിന്റെ കോവിഡ് ഫലം നെഗറ്റീവ്

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ കോവിഡ് ഫലം നെഗറ്റീവ്. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് റഹീം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയിരുന്നത്. കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റര്‍ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായി. ഇതോടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എ.എ.റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കൂടാതെ 15ന് യൂത്ത് സെന്ററില്‍ പോയ മാധ്യമപ്രവര്‍ത്തകരും നിരീക്ഷണത്തിലായി.

Local

ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ. കെ എസ് ടി എ ജില്ലാ ട്രഷറും കുന്ദമംഗലം എ യു പി സ്‌കൂളിലെ അദ്ധ്യാപകനുമായ സന്തോഷ് കുമാർ ടിവി സംഭാവന ചെയ്തു. കാരന്തൂര്‍ കല്ലറ കോളനിയിലേക്ക് നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.അബിജേഷിന് ഏറ്റുവാങ്ങി. വിജ്ഞാനവാടിയിലേക്കായി വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ ടിവി ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സുരേന്ദ്രന്‍ മാസ്റ്റര്‍, കേരള പ്രവാസി സംഘം […]

Local News

ലോക്ക് ഡൗൺ ദിനങ്ങൾ വിജ്ഞാനപ്രദമാക്കി ഡി വൈ എഫ് ഐ

കുന്ദമംഗലം: നോർത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക് ഡൗൺ വിജ്ഞാനപ്രദമാക്കുന്നതിനായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 20 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടായിരുന്നത്. മത്സരാർത്ഥികൾക്കുള്ള ചോദ്യങ്ങൾ രാത്രി 8 മണിക്ക് നൽകുകയും 10 മിനിറ്റിനകം, അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരം ക്രമപെടുത്തിയത് 200 ഓളം ആളുകൾ പങ്കെടുത്ത 10ദിവസം നീണ്ടു നിന്ന ഓൺലൈൻ ക്വിസ്സ് മത്സരം. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുജിത്തിന് ഡിസി ബുക്സിൻ്റെ ബുക്ക് കൂപ്പൺ ഡി വൈ എഫ് ഐ കുന്ദമംഗലം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം […]

News

പൗരത്വബില്ലിനെതിരെ പ്രക്ഷോഭം ശക്തമാവുന്നു

  • 16th December 2019
  • 0 Comments

പൗരത്വബില്ലിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പോലീസ് അക്രമവുമായി ബന്ധപ്പെട്ട് നാടുമുഴുവന്‍ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് അക്രമത്തിനിരയായത്. കൂടാതെ പോലീസ് വാഹനങ്ങളും മറ്റു കത്തിക്കുകയും ചെയ്തു. പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കോഴിക്കോടും കുന്ദമംഗലത്തും വിവിധ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കുന്ദമംഗലം ടൗണ്‍കമ്മറ്റിയുടെ നേത്ത്ര്വത്തില്‍് കുന്ദമംഗലത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. ടൗണ് യുത്ത് […]

Local

ഡല്‍ഹിയിലെ പോലീസ് നരനായാട്ടിനെതിരെ ഡിവൈഎഫ്‌ഐ കുന്ദമംഗലത്ത് ദേശീയ പാത ഉപരോധിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം; ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് അര്‍ദ്ധ രാത്രി ഡി .വൈ.എഫ്.ഐ കുന്നമംഗലത്ത് റോഡ് ഉപരോധിച്ചു. അര്‍ധരാത്രി 3 മണിക്കാണ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അക്രമമാണ് പോലീസ് നടത്തിയത്. പെണ്‍കുട്ടികളടങ്ങുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. വിഷയത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

News

പ്രളയത്തിന് രാഷ്ട്രീയമില്ല: ചെളിയില്‍ പൊതിഞ്ഞ കോണ്‍ഗ്രസ് ഓഫീസ് നന്നാക്കി ഡിവൈഎഫ്‌ഐ

പ്രളയത്തില്‍ ചെളി നിറഞ്ഞ കോണ്‍ഗ്രസ് ഓഫീസ് ശുചീകരിച്ച് കണ്ണൂരിലെ ഡിവൈഎഫ്ഐ. പ്രളയത്തേത്തുടര്‍ന്ന് ചെളിനിറഞ്ഞ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി ക്ലബ്ബും ചെളിയടിഞ്ഞ് ഉപയോഗശൂന്യമായപ്പോളാണ് രാഷ്ട്രീയം മറന്ന് വെച്ച് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ പ്രവര്‍ത്തകര്‍ ഓഫീസ നന്നാക്കാന്‍ ഇറങ്ങിയത്. ഓഫീസിന്റെ വരാന്തയും മുറികളും ഫര്‍ണിച്ചറുമെല്ലാം കഴുകിയ ശേഷമാണ് ഡിവൈഎഫ്ഐ എളന്നൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പോയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ദുരിതകാലത്ത് പ്രകടിപ്പിച്ച സഹകരണമനോഭാവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായിട്ടുണ്ട്.

Local

പാതയോരത്തെ മാലിന്യം ‘ ഡി.വൈ.എഫ്. ഐ. യുടെ പരാതിയില്‍ മുനിസിപ്പാലിറ്റിയുടെ നടപടി

‘ കൊടുവള്ളി: ദേശിയ പാതയോരത്ത് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നിക്ഷേപിച്ച മാലിന്യം ഡിവൈഎഫ്‌ഐ യുടെ പരാതിയെത്തുടര്‍ന്ന് നീക്കം ചെയ്തു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിക്ക് ശേഷം മുന്‍സിപ്പല്‍ അധികൃതര്‍ മാലിന്യം നീക്കം ചെയ്യുകയായിരുന്നു. വിഷയത്തില്‍ റോഡരികില്‍ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ ഇത്തരക്കാരെ കണ്ടെത്തുന്നതിന് സംഘടന മുന്നിട്ടിറങ്ങുമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും, മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്. ഐ വാവാട് സെന്റര്‍ യൂനിറ്റ് കൊടുവള്ളി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.

Local

ഐടിഐക്ക് സ്ഥലം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

കൊടുവള്ളി :കൊടുവള്ളിക്ക് അനുവദിച്ച ഗവണ്‍മെന്റ് ഐടിഐ ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാതെ വിമുഖത കാണിക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ നിലപാടിനെതിരെ ഡിവൈഎഫ് ഐ കൊടുവള്ളി,വാവാട് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പാലിറ്റി യിലേക്ക് മാര്‍ച്ച് നടത്തി. ഷറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു, അജയ് ഘോഷ് സ്വാഗതവും ഹക്കീം വെണ്ണക്കാട് നന്ദിയും പറഞ്ഞു. സജീവന്‍ അധ്യക്ഷത വഹിച്ചു.് ലെനിന്‍ ദാസ്, ഷിജില്‍, മിഥുന്‍,ഷബില്‍ ലാല്‍, നിതുല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

error: Protected Content !!