ജോസഫൈന്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടുമായി ഡിവൈഎഫ്‌ഐ
പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ. പരാമര്‍ശത്തില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാവ് എ എ റഹീം വ്യക്തമാക്കി. വിവാദം ഇതോടെ അവസാനിച്ചു. വിവാദം ഉയരുമ്പോള്‍ പൊതുവിഷയത്തില്‍ നിന്ന് ശ്രദ്ധ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീധനത്തിന് എതിരായി ക്യാമ്പെയിനെ ശക്തിപ്പെടുത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പൊതുവെ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചാ പരിസരം സൃഷ്ടിച്ചിട്ടുണ്ട്. അത് മുന്‍പോട്ട് കൊണ്ടുപോകാനാണ് സംഘടന […]



