Kerala

റീസൈക്കിള്‍ കേരള വഴി ഡിവൈഎഫ്‌ഐ സ്വരൂപിച്ചത് 11 കോടിയോളം രൂപ; ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ ഡിവൈഎഫ്ഐ റീസൈക്കിള്‍ കേരള വഴി സ്വരൂപിച്ചത് 11 കോടിയോളം രൂപ. തിരുവനംന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇക്കാര്യം അറിയിച്ചത്.
10,95,86,537 രൂപയാണ് ഡി.വൈ.എഫ്.ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി.

ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി. വീട്ടമ്മമാര്‍ വളര്‍ത്തുമൃഗങ്ങളും പച്ചക്കറികളും നല്‍കി. നിരവധി പേര്‍ പണമായും അല്ലാതേയും സഹായം നല്‍കിയെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സി.കെ വിനീത്, സഹല്‍ സി മുഹമ്മദ് എന്നിവരുടെ ജഴ്സി ലേലത്തിന് വെച്ച് ലക്ഷങ്ങളാണ് സമാഹരിക്കാനായത്. പ്രശസ്തരായ നിരവധി പേര്‍ റീസൈക്കിള്‍ കേരളയുമായി സഹകരിച്ചുവെന്ന് റഹീം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!