Kerala kerala

പാലയെ ഇനി മായ നയിക്കും; മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയോടെ വിജയം

കോട്ടയം: പാലായില്‍ മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍. 16 പേരുടെ പിന്തുണയിലാണ് മായ ചെയര്‍പെഴ്‌സണായത്. എല്‍ഡിഎഫിലെ 12 പേരും 3 കോണ്‍ഗ്രസ് വിമതരും മായയെ പിന്തുണച്ചു. യുഡിഎഫിലെ റിയ ബിനോയ്ക്ക് 10 വോട്ടുകള്‍ ലഭിച്ചു.

മുന്‍ ചെയര്‍പേഴ്സണ്‍ ദിയ പുളിക്കക്കണ്ടത്തിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ മാസം 21നാണ് എല്‍ഡിഎഫ് പാലാ നഗരസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് കൗണ്‍സിലറായ മായാ രാഹുലും പിന്തുണച്ചിരുന്നു. ഇതോടെയാണ് യുഡിഎഫ് പിന്തുണയോടെ നിലനിന്നിരുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായത്.

അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോട്ടയം ഡിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!