Local

ലഹരി വിരുദ്ധ ക്യാമ്പയ്‌നുമായി ഡിവൈഎഫ്‌ഐ

കൊടുവള്ളി :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ലഹരി ഉപയോഗത്തിനും വര്‍ധനവിനുമെതിരെ ഡിവൈഎഫ്‌ഐ മേഖലാ തലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്. ബിജുലാല്‍ ,ഹക്കീം വെണ്ണക്കാട്, മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Local Trending

ഇന്ത്യയുടെ അപൂര്‍ണ ഭൂപടം; സാക്രട് ഹാര്‍ട്ട് സ്‌കൂളിലേക്ക് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി

ചൂലൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കാശ്മീരിന്റെ ചിത്രമില്ലാത്ത ഇന്ത്യയുടെ അപൂര്‍ണ ഭൂപടം അച്ചടിച്ച് ഡയറി നല്‍കിയ വിഷയത്തില്‍ സാക്രട് ഹാര്‍ട്ട് സ്‌കൂളിലേക്ക് എസ്എഫ്‌ഐ യും എബിവിപിയും മാര്‍ച്ച് നടത്തി. ഡയറിയിലെ ഭൂപടം സഹിതം ഒരു സ്വകാര്യ ചാനലില്‍ വാര്‍ത്തയായി വന്നതോടെയാണ് സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തന്നെ കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍,എസ്ഐ ജോര്‍ജ്ജ് ഉള്‍പ്പെടെ സ്‌കൂളില്‍ എത്തി പരിശോദന നടത്തിയുരുന്നു. ഡയറിയില്‍ രേഖപ്പെടുത്തിയ ഭൂപടം സ്‌കൂളിന്റെ അറിവോടെ അല്ല എന്നും പ്രിന്റ് ചെയ്ത പ്രസ്സില്‍ നിന്നും സംഭവിച്ച […]

Kerala

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ക്ക് വെട്ടേറ്റു. പള്ളാത്തുരുത്തി സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സുനീര്‍ (25), കന്നിട്ടപ്പറമ്പില്‍ സ്വദേശി സെല്‍മാന്‍ (18), ഷബീര്‍ഖാന്‍ (19) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിന് സാരമായി പരിക്കേറ്റ സുനീറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഷബീറിന്റെ തലയ്ക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ചുങ്കം പൊലീസ് ഔട്ട്പോസ്റ്റിന് സമീപമുള്ള ഭഗവതിക്ഷേത്രത്തിനടുത്ത് പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിന് […]

error: Protected Content !!