Local

ലോക കൊതുക് ദിനാചരണം ജില്ലാതല ഉദ്ഘാടനം വി.ടി സൂരജ് എം എല്‍ എ നിര്‍വഹിച്ചു

ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.ടി സൂരജ് എം.എല്‍.എ നിര്‍വഹിച്ചു. നടുവണ്ണൂര്‍ ഗ്രീന്‍ പരൈസോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. വി പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാജിറ അനസ്, നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം ചിത്ര മുകുന്ദന്‍, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് വിന്‍സന്റ്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ.പി റിയാസ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, ഡി.വി.സി യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരികുമാര്‍, അസി. എന്റമോളജിസ്റ്റ് സതീഷ് കുമാര്‍ കോലിക്കര, നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ജിതേഷ് എന്നിവര്‍ സംസാരിച്ചു. ആശ-കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സോണല്‍ എന്റമോളജി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ എന്റമോളജി പ്രദര്‍ശനം, ആശമാരുടെ ലഘുനാടകം, വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ രചന മത്സരം, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!