Trending

‘കേരളത്തിൽ വിലക്കുകളുണ്ടാകില്ല’; റെയ്ഹാൻ വാദ്രയുടെ ചിത്രപ്രദർശനം, കേരളത്തിലേക്ക് ക്ഷണിച്ച് വി ഡി സതീശൻ

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകനും വിഷ്വൽ ആർട്ടിസ്റ്റും ക്യുറേറ്ററുമായ റെഹാൻ രാജീവ് വദ്രയുടെ ചിത്രപ്രദ‌‌ർശനത്തിൽ നിന്ന്ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രദർശിപ്പിച്ച 105 ചിത്രങ്ങളിൽ 74 എണ്ണവും നീക്കം ചെയ്യാനോ മാറ്റാനോ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിലാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നത്. ഒരു പൗരനും കലാകാരനും എന്ന നിലയിൽ ഈ ചിത്രങ്ങൾ പകർത്തി പ്രദർശിപ്പിക്കേണ്ടത് തന്റെ കടമയായിരുന്നുവെന്ന് റെഹാൻ പറഞ്ഞു. കലയ്ക്ക് മേലുള്ള ഏത് തരത്തിലുള്ള നിയന്ത്രണങ്ങളും തെറ്റും നിരർത്ഥകവുമാണ്. എത്ര തടസ്സങ്ങൾ സൃഷ്ടിച്ചാലും കല ജനങ്ങളിലേക്ക് എത്തുപ്പെടുക തന്നെ ചെയ്യുമെന്നും റെഹാൻ വ്യക്തമാക്കി. സംഭവത്തിൽ പ്രതികരണത്തിനായി ദി ഇന്ത്യൻ എക്സ്പ്രസ് ബിക്കാനീർ ഹൗസിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭ്യമായില്ല.

അധികൃതരുടെ ഈ നടപടി പരിഹാസ്യവും രാജ്യത്തുടനീളമുള്ള യുവാക്കളുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള ശ്രമവുമാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. “ഇന്ന് ഇത് അവനാണ്, നാളെ മറ്റൊരു കലാകാരനായിരിക്കും,” പ്രിയങ്ക പറഞ്ഞു.

“അധികാരമുള്ള ഒരാൾ മറ്റൊരാളുടെ ആശയപ്രകടനത്തെ ഭയപ്പെടാൻ തുടങ്ങിയാൽ, താൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന ആ അധികാരം തനിക്ക് ഇതിനകം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന് അവൻ അറിയുന്നില്ല,” മകന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക എക്സിൽ കുറിച്ചു. 

പ്രിയങ്കയുടെ ഈ എക്സ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് കേരള മുഖ്യമന്ത്രി വി ഡി സതീശൻ റെഹാൻ വദ്രയെ ചിത്ര പ്രദർശനത്തിനായി കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

“നോ ഐഡിയ ഈസ് ഫൈനൽ’ (No Idea Is Final) എന്ന പ്രദർശനത്തെ അതിന്റെ പൂർണ്ണ രൂപത്തിൽ തന്നെ സംഘടിപ്പിക്കാൻ റെഹാൻ വദ്രയെ ആവേശത്തോടെയും അഭിമാനത്തോടെയും കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. യാതൊരു ഒഴിവാക്കലുകളോ അപവാദങ്ങളോ ഇല്ലാതെയായിരിക്കും ഈ പ്രദർശനം,” മുഖ്യമന്ത്രി എക്സിൽ കുറിച്ചു. 

പ്രദർശനത്തിൽ നീക്കം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും ഡൽഹിയിൽ അടുത്തിടെ വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടവയാണ്. വൈകുന്നേരത്തോടെ വെറും 35 ചിത്രങ്ങൾ മാത്രമാണ് ഗാലറിയിൽ ശേഷിച്ചത്. ചിത്രങ്ങൾ മാറ്റിയ ഇടങ്ങളിൽ വെച്ച ശൂന്യമായ ഫ്രെയിമുകൾക്കെതിരെയും അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചു.

ഡൽഹിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെയാണ് താൻ പകർത്തിയതെന്ന് റെഹാൻ പറഞ്ഞിരുന്നു. ഒരു നിരീക്ഷകൻ എന്നതിലുപരി പ്രക്ഷോഭങ്ങളിൽ പങ്കാളിയായാണ് താൻ ചിത്രങ്ങൾ പകർത്തിയതെന്ന് 26-കാരനായ റെഹാൻ കൂട്ടിച്ചേർത്തു. “ഒരു ജനക്കൂട്ടത്തെ ഉള്ളിൽ നിന്ന് ചിത്രീകരിക്കുന്നതും അത്തരം വൻ പ്രസ്ഥാനങ്ങൾ പുറത്തുകൊണ്ടുവരുന്ന കാവ്യത്മകത കാണുന്നതും വളരെ ആകർഷകമായിരുന്നു,” റെഹാൻ പറഞ്ഞു.

“ഷോയ്ക്ക് തലേദിവസം വൈകുന്നേരം 6 മണിയോടെയാണ് ആദ്യ എതിർപ്പ് ഉയർന്നത്. തുടർന്ന്, ഷോ ആരംഭിക്കുന്നതിന് വെറും മൂന്ന് മണിക്കൂർ മുമ്പ് (ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ന്) എനിക്ക് ആദ്യമായി രേഖാമൂലമുള്ള എതിർപ്പ് ലഭിച്ചു. 105 ചിത്രങ്ങളിൽ 74 എണ്ണവും നീക്കം ചെയ്യാനോ മാറ്റാനോ എനിക്ക് നൽകിയത് വെറും 30 മിനിറ്റ് മാത്രമാണ്.” ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ റെഹാൻ പറഞ്ഞു. 

ചിത്രങ്ങളുടെ ‘സമയവും പശ്ചാത്തലവും’ അനുചിതവും അമിതമായി രാഷ്ട്രീയവൽകരിക്കപ്പെട്ടതുമാണെന്നും, നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഇത് ശരിയായ സമയമല്ലെന്നുമാണ് അധികൃതർ നൽകിയ ഏക വിശദീകരണം. വേദിയിൽ വിതരണം ചെയ്ത പ്രസ്താവനയിൽ, ചിത്രങ്ങൾക്ക് പകരം ശൂന്യമായ ഫ്രെയിമുകൾ വെച്ചതായി റെഹാൻ പറഞ്ഞു. “എന്നാൽ അതും അംഗീകരിക്കാൻ കഴിയില്ലെന്നും നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു,” റെഹാൻ കൂട്ടിച്ചേർത്തു. 

“ഒക്ടോബർ 15-ന് തന്നെ ഞാൻ എക്സിബിഷന്റെ ലേഔട്ട് അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ അത് വ്യക്തമായി വായിക്കാൻ കഴിഞ്ഞില്ലെന്നാണ് അവർ ഇന്ന് പറയുന്നത്.” വേദിയുടെ നയങ്ങൾക്ക് എതിരായതിനാൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ താൻ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. റെഹാൻ വ്യക്തമാക്കി. 

“ഓരോ കലാസൃഷ്ടിയും പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഒരു ഘട്ടത്തിലും അവർ പറഞ്ഞിരുന്നില്ല. എല്ലാ ചിത്രങ്ങളും മുൻകൂട്ടി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല,” റെഹാൻ പറഞ്ഞു. 2025 ജൂൺ 30-നാണ് എക്സിബിഷൻ നിർദ്ദേശം അംഗീകരിച്ചതെന്നും, സ്വാതന്ത്ര്യം, നിയന്ത്രണം, ഐക്യം എന്നീ തീമുകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളായിരിക്കും പ്രദർശിപ്പിക്കുക എന്ന് അതിൽ വ്യക്തമാക്കിയിരുന്നതായും പ്രിവ്യൂ പ്രസ്താവനയിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!