മലപ്പുറത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; തുടര്‍നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം കാടാമ്പുഴയില്‍ ഒരു വയസ്സുകാരന്റെ മരണം ചികിത്സ കിട്ടാതെയെന്ന പരാതില്‍ തുടര്‍നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അശാസ്ത്രീയ ചികിത്സകളാണ് കുടുംബം പിന്തുടര്‍ന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം. അക്യുപങ്ചര്‍ ചികിത്സകരായ ഹിറ ഹറീറ നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുഞ്ഞിന് […]









