മൂന്നുദിവസം മുമ്പ് കടലില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി
എടക്കാട്: കടപ്പുറത്തെ പാറയില്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കാല്‍ വഴുതി കടലില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. പിണറായി താഴെ കായലോട് എം.സി. ഹൗസില്‍ റഊഫിന്റെയും സി. സമീറയുടെയും മകന്‍ ഫര്‍ഹാന്‍ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 34ല്‍ ഏഴരക്കടപ്പുറത്തെ പാറയില്‍ ഇരിക്കവെ കാല്‍ വഴുതി കടലില്‍ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകള്‍ അകലെ […]









