മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല(42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണസമയത്ത് ഭര്‍ത്താവ് പരാഗ് ത്യാഗിയും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം പുലര്‍ച്ചെ പന്ത്രണ്ടരയോടെ പോസ്റ്റ്മാര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു ആശുപത്രിയില്‍ നിന്നാണ് മൃതദേഹം ഇവിടേക്ക് കൊണ്ട് വന്നത്. യഥാര്‍ഥ മരണകാരണം അറിയാന്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന് അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച രാത്രി മുംബൈ പൊലീസ് ഷെഫാലിയുടെ വസതിയിലേക്ക് എത്തി പരിശോധന നടത്തി. മരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.