Trending

ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയില്‍; ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകള്‍ വൈഭവി (ഒന്നര വയസ്സ്)എന്നിവരാണ് മരിച്ചത്. ഷാര്‍ജ അന്നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചൊവ്വാഴ്ച ഉച്ചയോടെ താമാസ സ്ഥലത്താണ് സംഭവം. ഭര്‍ത്താവ് നിധീഷുമായി അകല്‍ച്ചയിലായിരുന്നു വിപഞ്ചിക. പൊലീസ് ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്ത് എത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. […]

GLOBAL International Trending

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു

ഒട്ടോവ: കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു.തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശിനിയായ സാവന്ന മേയ് റോയ്‌സ് (20) എന്നിവരാണ് മരിച്ചത്.പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്.ആശയവിനിമയ സംവിധാനങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ച പ്രദേശിക സമയം 8.45 ഓടെ സ്റ്റെയിന്‍ബാക്കിന് സമീപമാണ് അപകടമുണ്ടായത്. ഹാര്‍വ്‌സ് എയറിലെ ഫ്‌ലൈറ്റ് സ്‌കൂളിലെ റണ്‍വേയ്ക്ക് സമീപത്ത് വെച്ചാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.കൂട്ടിയിടച്ച […]

Kerala kerala

കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍

തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ സജീര്‍ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ നിലയില്‍ താമസിക്കുന്നയാള്‍ തുണി വിരിക്കാന്‍ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് കഠിനംകുളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കള്‍ക്ക് പരാതിയുള്ളതിനാല്‍ സയന്റിഫിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. പോലീസ് […]

kerala Kerala

കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: സുന്നത്ത് കര്‍മ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എസ്എച്ച്ഒ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇന്നലെയാണ് സുന്നത്ത് കര്‍മത്തിനായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ചേളന്നൂര്‍ സ്വദേശികളായ ഷാദിയ ഷെറിന്‍, ഇംതിയാസ് ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകന്‍ എമിന്‍ ആദം […]

Kerala kerala

ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു: പൊട്ടിക്കരഞ്ഞ് മക്കളും ഭര്‍ത്താവും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടില്‍ അല്‍പ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിര്‍ഭരമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. മക്കളും ഭര്‍ത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാരും വീട്ടില്‍ തടിച്ചുകൂടി. രാവിലെ 11മണിയോടെയാണ് സംസ്‌കാരം നടക്കുക. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി […]

Kerala kerala

ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലു വയസ്സുകാരന്‍ മരിച്ചു

കോട്ടക്കല്‍: പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരന്‍ മരിച്ചു. അസം സ്വദേശി അമീര്‍ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകന്‍ റജുല്‍ ഇസ്‌ലാം ആണ് മരിച്ചത്. കോട്ടക്കല്‍ ജി.എം യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്. ആട്ടീരിയില്‍ വാടകക്ക് കഴിയുകയായിരുന്നു കുടുംബം. ബുധനാഴ്ച രാവിലെ ബ്രഡും കോഴിമുട്ടയുമാണ് മകന്‍ കഴിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് സ്‌കൂളിലേക്ക് പറഞ്ഞയച്ചില്ല. അല്‍പ നേരത്തിനകം ഉറങ്ങുകയും ചെയ്തു. പിന്നീട് കുട്ടിയുടെ വായില്‍നിന്ന് നുരയും പതയും വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ […]

kerala Kerala

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടാപകടം: ഒരാള്‍ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പതിനാലാം വാര്‍ഡ് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീണ അപകടത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചു.തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആളുകള്‍ ആരോപിക്കുന്നു. അവശിഷ്ടങ്ങള്‍ നീക്കി നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ത്രീയെ കണ്ടെത്തിയത്. അപകടം നടന്നത് 11 മണിക്കാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് 12:30 നായിരുന്നു. മന്ത്രി വീണാ ജോര്‍ജടക്കം സ്ഥലത്തുണ്ടായിരുന്നു. ആളില്ലാത്ത […]

Kerala kerala

മലയാളി യുവസന്യാസി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; മരണത്തിലെ ദുരഹത അന്വേഷിക്കണമെന്ന് കുടുംബം

തൃശ്ശൂര്‍: മലയാളി യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് സ്വദേശി ബ്രഹ്‌മാനന്ദഗിരി (ശ്രിബിന്‍ -38) ആണ് മരിച്ചത്. ബ്രഹ്‌മാനന്ദഗിരിയുടെ മൃതദേഹം ഖമ്മം റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ കണ്ടെത്തിയ വിവരം തെലങ്കാന പൊലീസ് ആണ് ബന്ധുക്കളെ അറിയിച്ചത്. ആറു വര്‍ഷം മുമ്പ് നേപ്പാളില്‍ പോയ ബ്രഹ്‌മാനന്ദ ഗിരി, സന്യാസി ജീവിതം നയിച്ചു വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ ഒരു സംഘം അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ബ്രഹ്‌മാനന്ദ ഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ […]

National

തെലങ്കാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം 30 കടന്നു; രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെലങ്കാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാര്‍മ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്നലെ പതിമൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 […]

Kerala kerala

ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; ആലുവ രാജഗിരി ആശുപത്രിക്കെതിരെ പരാതി

എറണാകുളം: ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ചോറ്റാനിക്കര കടുകമംഗലം സ്വദേശി ബിജുവാണ് മരിച്ചത്. നടുവേദനയ്ക്കുള്ള ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലുവ പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. കഴിഞ്ഞ 25ാം തിയ്യതിയാണ് ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ബിജു മരിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.

error: Protected Content !!