kerala Kerala

ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ വിനോദ സഞ്ചാരി കാല്‍ വഴുതി കൊക്കയില്‍ വീണു മരിച്ചു

ഇടുക്കി: വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയില്‍ വീണത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.

kerala Kerala

പൗര പ്രമുഖനായ മാങ്കുനി മാമു ഹാജി ( 85 ) നിര്യാതനായി

കുറ്റിക്കാട്ടൂര്‍: ദീര്‍ഘകാലം മാണിയമ്പലം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടുര്‍ മുസ്ലിം ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വൈസ് പ്രസിഡണ്ട്, പൈങ്ങോട്ടുപുറം ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനമലങ്കരിച്ച പൗര പ്രമുഖനായ മാങ്കുനി മാമു ഹാജി ( 85 ) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന മസ്ജിദിലും, 11.30 ന് മാണിയമ്പലം ജുമാ മസ്ജിദിലുംഭാര്യ: ആയിശക്കുട്ടി. മക്കള്‍: അഹമ്മദ്. എം (റിട്ട: ഹെഡ്മാസ്റ്റര്‍, […]

Kerala kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജുവല്‍ ജെ കുന്നത്തൂര്‍ (36)ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസും മറ്റ് അധികൃതരും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം […]

kerala Kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വിദേശത്തുള്ള അമ്മ നാളെ നാട്ടിലെത്തും; പ്രതിഷേധം ശക്തം

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് കണ്ണീരോടെ വിട നല്‍കാന്‍ ഒരുങ്ങി ജന്‍മനാട്. വിദേശത്തുള്ള അമ്മ സുജ നാട്ടില്‍ എത്തുംവരെ മൃതദ്ദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അമ്മ നാളെ രാവിലെ നാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും […]

kerala Kerala

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു.എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്റെ ചെരിപ്പ് കെട്ടിടത്തിലെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

Trending

നടി സരോജ ദേവി അന്തരിച്ചു

നടി സരോജ ദേവി (87 )അന്തരിച്ചു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.

kerala Kerala

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പില്‍ പറയുന്നു. ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണ്. […]

Kerala kerala

യുപി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയിലാണ് മലയാളി ഡോക്ടര്‍ അബിഷോ ഡേവിഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബിഷോ ഡേവിഡ് പിജി വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു. വെള്ളിയാഴ്ച ഡോ. ഡേവിഡ് കൃത്യസമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാര്‍ ഒരു സ്റ്റാഫിനെ അന്വേഷിക്കാന്‍ അയച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഗുല്‍റിഹ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മുറിയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ […]

Kerala kerala

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടന്നു; ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറത്ത് ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയില്‍ മുഹമ്മദ് കുട്ടി (62) യാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവമുണ്ടായത്. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസയിലെ ജോലിക്കാരനാണ് മുഹമ്മദ് കുട്ടി. ജോലിസ്ഥലത്തേക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു മുഹമ്മദ് കുട്ടി. പരുത്തിക്കാട് ബസ് സ്റ്റോപ്പിലെത്തും മുമ്പേ മുഹമ്മദ് കുട്ടിക്ക് നെഞ്ച് വേദന അനുഭപ്പെടുകയായിരുന്നു. വിവരം ഭാര്യയെ ഫോണില്‍ അറിയിച്ചെങ്കിലും ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. […]

National

ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി; തെരച്ചില്‍ തുടരുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് മറിയുകയായിരുന്നു. അതേസമയം, വഡോദരയില്‍ പാലം തകര്‍ന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിലെ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് […]

error: Protected Content !!