National

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ (81) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു ചികിത്സ. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്‌സോറന്റെ പിതാവാണ് ഷിബു സോറന്‍. ഒന്നരമാസത്തോളമായി വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നലെ മകന്‍ ആശുപത്രിയില്‍ ഷിബു സോറനെ സന്ദര്‍ശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീത്തില്‍ ഒരു അവിഭാജ്യഘടകമായിരുന്നു ഷിബു സോറന്‍. […]

kerala Kerala

കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കുന്ദമംഗലം : കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുന്ദമംഗലം പെരിങ്ങൊളം സ്വദേശി മന്നംപറമ്പത്ത് വീട്ടില്‍ വിജേഷ് എന്ന പൈങ്കിളി (39) യെയാണ് പിടികൂടിയത്. ചാത്തമംഗലം കൂഴക്കോട് നിന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നിധിന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, സി.പി.ഒമാരായ ബിജു, മുഹമ്മദ് ഷമീര്‍, ഹോംഗാര്‍ഡ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മരണംവരെ […]

kerala Kerala

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. ഊരൂട്ടുകാലയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിഭ പി.ആര്‍ ആണ് മരിച്ചത്. മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊരൂട്ടുകാല സ്വദേശിയായ രാജേഷ് – പ്രീത ദമ്പതികളുടെ ഏക മകളാണ്.

Kerala kerala

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുമത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരുപാട് […]

kerala Kerala

കണ്ണീര്‍പ്പൂക്കള്‍; ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍. ബെയ്ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ അധ്യാപകര്‍ അടക്കമുള്ളവര്‍ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തി. ദുരന്തം ചൂരല്‍മല സ്‌കൂളിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ നെഞ്ച്‌പൊട്ടി കരഞ്ഞ പിന്നീട് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ ഉണ്ണി മാഷും പുഷ്പാഞ്ജലി അര്‍പ്പിക്കാനുണ്ടായിരുന്നു. ചൂരല്‍മല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ഉരുള്‍പൊട്ടല്‍ അപകടത്തിന് […]

kerala Kerala

കാസര്‍കോട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

കാസര്‍കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കല്‍ വയലിലാണ് സംഭവം. ക്ഷീര കര്‍ഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടന്‍ നായര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. വയലില്‍ പശുവിനെ പുല്ല് മേക്കാനായി പോയതായിരുന്നു കുഞ്ഞുണ്ടന്‍ നായര്‍.ഏറെ നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Kerala kerala

മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം ; അപകടം കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരത്തടി രണ്ടായി പിളര്‍ന്ന്

ആലപ്പുഴ: ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടൂര്‍ പള്ളുരുത്തിയില്‍ എബ്രഹാം (46) ആണ് മരിച്ചത്. കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരത്തടി രണ്ടായി പിളര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ശരീരവും മരത്തടിയും ചേര്‍ത്ത് ബന്ധിച്ച കയര്‍ ശരീരത്തില്‍ മുറുകിയാണ് എബ്രഹാം മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. കാട്ടൂര്‍ കണ്ടനാട് മാര്‍ഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പായിരുന്നു മുറിച്ച് മാറ്റിയിരുന്നത്. മരത്തടിയില്‍ കമ്പുകെട്ടി അതില്‍ ഇരുന്ന് ആയിരുന്നു കൊമ്പ് മുറിച്ചത്. സുരക്ഷ ഉറപ്പിക്കാന്‍ ശരീരവും മരത്തടിയും ചേര്‍ത്ത് കയറുമായി ബന്ധിച്ചിരുന്നു. കട്ടര്‍ […]

kerala Kerala Local

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. പന്നൂര്‍ മേലെ ചാടങ്ങയില്‍ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാന്‍ ആണ് മരിച്ചത്. കൊടുവള്ളി എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

kerala Kerala

കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു

പേരാവൂര്‍: കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ പതിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തിയുണ്ട്. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദവുമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ […]

Kerala kerala

വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

വയനാട്: വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.

error: Protected Content !!