ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു; മൂന്നു പേര്‍ക്ക് പരിക്കേറ്റു
ബിലാസ്പുര്‍: ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. മൂന്നു പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ബിജാപൂര്‍ ജില്ലയിലെ നാഷനല്‍ പാര്‍ക്ക് ഏരിയയിലാണ് ഐ.ഇ.ഡി സ്‌ഫോടനം നടന്നത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ ജവാനായ ദിനേശ് നാഗ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ആഗസ്റ്റ് 14ന് സുരക്ഷാസേന നടത്തിയ ഓപറേഷനില്‍ രണ്ട് നക്‌സലൈറ്റുകളെ വധിച്ചിരുന്നു. നക്‌സല്‍വാദി കമാന്‍ഡര്‍മാരായ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢിലെ മാന്‍പൂര്‍- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിലാണ് […]









