Kerala kerala

തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ അന്നമനടയില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശി ആലങ്ങാട്ടുകാരന്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ആയിഷയെ (23) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. ചാലക്കുടി പനമ്പിള്ളി കോളജിലെ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയായ ആയിഷ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് ചേലക്കര സ്വദേശി നീണ്ടൂര്‍ വീട്ടില്‍ മുഹമ്മദ് ഇഹ്സാന്‍ ഒരാഴ്ച മുന്‍പാണ് വിദേശത്തേക്ക് തിരിച്ചുപോയത്.

കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയാണ്. തുടര്‍ച്ചയായി സംസ്ഥാന ചാമ്പ്യയായ ഇവര്‍ മാള സൊക്കോര്‍സോ സ്‌കൂള്‍, മാള കാര്‍മല്‍ കോളേജ്, സ്‌നേഹഗിരി ഹോളി ചൈല്‍ഡ് സ്‌കൂള്‍, പാലിശ്ശേരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്.

പ്രാഥമിക നിഗമനമനുസരിച്ച് ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!