Kerala News

സിസ്റ്റര്‍ ലൂസിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

  • 11th July 2020
  • 0 Comments

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കമുള്ള ഭീഷണിയിൽ നിന്നും സംരക്ഷണം വേണമെന്നും ആവിശ്യപ്പെട്ട് നൽകിയ ഹർജ്ജിയിലാണ് ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. മഠത്തിനുള്ളില്‍ ഒറ്റപ്പെടുത്തുകയും ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്തുവെന്ന് സിസ്റ്റര്‍ ലൂസി ഹർജിയിൽ. പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു

News

കണ്ടെയ്‌നര്‍ ലോറിയില്‍ ആളെക്കടത്തി; രാജസ്ഥാന്‍ സ്വദേശിക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം ശിക്ഷ

കുന്ദമംഗലം; അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ചതിന് രാജസ്ഥാന്‍ സ്വദേശിയെ പകര്‍ച്ചവ്യാധി നിയമപ്രകാരം ശിക്ഷിച്ച് കുന്ദമംഗലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഭഗീരത് റാമിനെയാണ് പതിനായിരം രൂപ പിഴയടക്കാന്‍ കോടതി ശിക്ഷ വിധിച്ചത്. ഇന്നലെ പുലര്‍ച്ചെ ചെത്തുകടവില്‍ വെച്ചാണ് കുന്ദമംഗലം എസ് ഐ സാജന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

Kerala

വെള്ളാപ്പള്ളി നടേശനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു. വിശ്വാസ വഞ്ചന, തിരിമറി അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക തിരിമറി നടന്നതായി തെളിഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രൈം ബ്രാഞ്ച് മേധാവി ഉടൻ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിവെടുത്ത് ലഭിച്ച തുകയിൽ 55 ലക്ഷത്തോളം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. അതെ സമയം കൂടുതൽ പലിശ […]

Local

കുന്ദമംഗലം കോടതിയില്‍ കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തി

  • 19th June 2020
  • 0 Comments

കുന്ദമംഗലം: നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം മജിസ്ട്രേറ്റിന്‍റെ ക്വാര്‍ട്ടേഴ്സിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. കുടിവെള്ള കണക്ഷന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. നിസാം നിര്‍വ്വഹിച്ചു. കുന്ദമംഗലത്ത് പോലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ നിയോജകണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോലീസ് സ്റ്റേഷന് വേണ്ടി നിര്‍മ്മിച്ചു വരുന്ന കെട്ടിടത്തിന്‍റെ […]

Local

കോടതികള്‍ അടച്ചു;പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ14 തിയ്യതി മുതൽകോടതികൾ അടച്ചതോടെ പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ കാലാവധി നീട്ടുന്നതും എല്ലാം ഇനി ഇത്തരത്തിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട കത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ ആന്റ് കറക്ഷന്‍ സര്‍വ്വീസസ് എല്ലാ ജില്ല ജഡ്ജിമാര്‍ക്കും അയച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ജയിലിലുള്ള പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരാതെ ന്യായാധിപന്‍മാര്‍ അവർ നിൽക്കുന്ന സ്ഥലത്ത് വെച്ച് അവരുടെ റിമാന്റ് കാലാവധി നീട്ടും. ചിലകോടതികളില്‍ നിലവില്‍ ഈ സംവിധാനമുണ്ട്. രോഗം പകരാതിരിക്കാനും, തടയാനും ഇത് […]

Kerala

കൂടത്തായി കൊലപാതകം; ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും

  • 27th December 2019
  • 0 Comments

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ കെ ജി സൈമണ്‍ പറഞ്ഞു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍, മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ്, നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും […]

News Trending

  • 24th December 2019
  • 0 Comments

കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഷോഷത്തിന് തുടക്കമായി. ഹൈക്കോടതി ജഡ്ജ് എ.എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. എംംഎല്‍എ പിടിഎ റഹീം അദ്ധ്യക്ഷത വഹിച്ചു. എം.പി എം.കെ രാഘവന്‍ മുഖ്യാതിഥിയായി. ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്് അഡ്വക്കേറ്റ് മുസ്തഫ, ജില്ല ജഡ്ജ് സുരേഷ് കുമാര്‍, ചീപ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ജി സതീഷ് കുമാര്‍, കുന്ദമംഗലം മജ്‌സ്‌ട്രേറ്റ് എ.നിസാം, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, വാര്‍ഡ് മെമ്പര്‍ എംവി ബൈജു, പബ്ലി്ക് പ്രോസിക്യൂട്ടര്‍ അരുണ, അഡ്വക്കറ്റ് പി ചാത്തുക്കുട്ടി, അഡ്വക്കറ്റ് അരുണ്‍ […]

Local

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയുടെ നൂറാ വാര്‍ഷികം; 24 ന് തുടക്കം

  • 21st December 2019
  • 0 Comments

ചരിത്രമുറങ്ങുന്ന കുന്ദമംഗലത്തിന്റെ മണ്ണില്‍ ചരിത്രത്തിന്റെ അടയാളമായി നില്‍ക്കുന്ന കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ ആഘോഷത്തിന് 24 ാം തിയ്യതി തുടക്കം. 1919ല്‍ പണി തീര്‍ത്ത കെട്ടിടം 2019 ല്‍ 100 വര്‍ഷം തികയ്ക്കും. ബ്രിട്ടീഷ്‌കാലത്തിന്റെ ചരിത്രം നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇത്രയും കാലം പഴക്കമുള്ള കെട്ടിടങ്ങള്‍ ഏറെ വിരളമാണ്. കോടതിയുടെ നൂറാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയായാണ് ആഷോഘിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാര്‍ അസ്സോസിയേഷനും കോടതിയും സംയുക്തമായാണ് ആഘോഷം നടത്തുന്നത്. ഹൈക്കോതി ജഡ്ജ് എ.എം ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ […]

Local

വാർഡ് മെമ്പറുടെ ഭീഷണി: കുന്ദമംഗലം കോടതി റോഡ് പ്രവൃത്തി നിർത്തിവെച്ചു

  • 13th December 2019
  • 0 Comments

നൂറാം വാർഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതി റോഡ് റീ ടാറിംഗ് പ്രവൃത്തി നിർത്തിവെച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം എം.വി ബൈജു കരാറുകാരനെയും എഞ്ചിനീയർമാരെയും ഭീഷണിപ്പെടുത്തിയതാണ് പ്രവൃത്തി തടസപ്പെടാൻ കാരണമായതെന്ന് ആരോപണം കുന്ദമംഗലം കോടതിയുടെ നൂറാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്തുന്നതിന് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് റോഡ് പ്രവൃത്തി അടിയന്തിരമായി നടത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നത്. പി.ടി.എ റഹീം എം.എൽ.എ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാർ കൗൺസിൽ ഭാരവാഹികൾ, […]

News

കുന്ദമംഗലം കോടതി റോഡിന് 4.10 ലക്ഷത്തിന്റെ ഭരണാനുമതി

  • 10th December 2019
  • 0 Comments

നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി നടത്തുന്നതിന് 4.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭം കുറിക്കും. കുന്ദമംഗലത്ത് പോലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ നിയോജകണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ ചെലവില്‍ പോലീസ് സ്റ്റേഷന് വേണ്ടി […]

error: Protected Content !!