വെള്ളാപ്പള്ളി നടേശനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു

0
371

ആലപ്പുഴ: എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു. വിശ്വാസ വഞ്ചന, തിരിമറി അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക തിരിമറി നടന്നതായി തെളിഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രൈം ബ്രാഞ്ച് മേധാവി ഉടൻ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിവെടുത്ത് ലഭിച്ച തുകയിൽ 55 ലക്ഷത്തോളം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. അതെ സമയം കൂടുതൽ പലിശ ലഭിക്കാനാണ് തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here