കാസര്‍ഗോഡ് രോഗികളുടെ എണ്ണം കൂടുന്നത് സമൂഹം വ്യാപന സാധ്യതയാണെന്നും അത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയില്‍ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു.
സമ്പര്‍ക്കം വഴി രോഗങ്ങള്‍ ഉണ്ടായവരില്‍ അധികവും കര്‍ണാടകയില്‍ പോയവരാണ്. ദിവസേന അതിര്‍ത്തി കടന്നു പോകുന്നത് നിയന്ത്രിക്കും. ജോലിക്ക് പോകേണ്ടവര്‍ കര്‍ണാടകയില്‍ 28 ദിവസം താമസിച്ച ശേഷം കേരളത്തില്‍ എത്തിയാല്‍ മതി. കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ ജോലിക്ക് എത്തുന്നവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രി വിശദീകരിച്ചു.
കര്‍ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യാനുള്ള പാസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. പാസ് ഉപയോഗിച്ച് ഇനി ആര്‍ക്കും ചെയ്യാനാവില്ലന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ബേക്കല്‍ കോട്ടവിനോദസഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്.