Kerala

പെരിയ ഇരട്ടക്കൊലക്കേസ്സ് സർക്കാർ സുപ്രീംകോടതിയിൽ

  • 12th September 2020
  • 0 Comments

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി സംസ്ഥാനസർക്കാർ. കഴിഞ്ഞ മാസം 25-ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകി. എന്നിട്ടും മറുപടി കിട്ടിയില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം […]

Kerala

സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യണമെന്ന്‌ പ്രത്യേക കോടതിയിൽ എൻഐഎ

കൊച്ചി: നയതന്ത്ര ചാനലിൽ സ്വർണം കടത്തിയ‌ കേസിൽ യുഎഇ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യണമെന്ന്‌ പ്രത്യേക കോടതിയിൽ എൻഐഎ ആവശ്യപ്പെട്ടു. കള്ളക്കടത്തിന്‌ പിന്നിൽ ഗൂഢാലോചനയുണ്ട്‌. ഇതിൽ കോൺസുലേറ്റ്‌ അധികൃതരുടെയും വിദേശത്തുള്ള മറ്റ്‌ പ്രതികളുടെയും പങ്ക്‌ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാനിന്നാണ് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഫൈസൽ ഫരീദിനെയും റബിൻസിനെയും കിട്ടാൻ ജാമ്യമില്ലാ വാറന്റും ഇന്റർപോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്‌‌.പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും യുഎഇ കോൺസുലേറ്റിൽ തങ്ങൾക്കുള്ള സ്വാധീനം കള്ളക്കടത്തിന് പ്രയോജനപ്പെടുത്തി […]

News

പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം കെയേഴ്‌സ് ഫണ്ടിലേക്കു ലഭിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഫണ്ടുകളാണെന്നും അത് മാറ്റേണ്ടതില്ലയെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എൻഡിആർഎഫിലേക്ക് വ്യക്തികൾക്ക് എപ്പോഴും സംഭാവന നൽകാനാവുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള […]

News

ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട ഉത്തരവിന് സ്റ്റേ

കൊച്ചി: ക്വാറികളുടെ ദൂരപരിധി ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ വേണമെന്നതുമായി സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഈ ഉത്തരവിനാണ് നിലവിൽ സ്റ്റേ നൽകിയിരിക്കുന്നത്. 100 മുതൽ 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. […]

National News

ഹിന്ദു പിൻതുടർച്ചാവകാശം: പാരമ്പര്യ സ്വത്തിൽ മകൾക്കും മകനെപ്പോലെ തുല്യഅവകാശം : സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ ഇടപെടലുമായി സുപ്രീംകോടതി. പാരമ്പര്യ സ്വത്തിൽ മകൾക്കും മകനെപ്പോലെ തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകുന്ന പിന്തുടർച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. ഭേദഗതി നിലവിൽ വന്നപ്പോൾ അച്ഛൻ ജീവിച്ചിരുന്നോ എന്നത് വിഷയമല്ല. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു.2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി മുൻകാല […]

Kerala

സമരങ്ങളും പ്രതിഷേധങ്ങളും വിലക്കിയുള്ള ഹൈക്കോടതി ഉത്തരവ് നീട്ടി

കൊച്ചി: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സമരങ്ങളും പ്രതിഷേധങ്ങളും വിലക്കിയുള്ള ഹൈക്കോടതി ഉത്തരവ് നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൽ ലംഘിച്ച് പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്നതോടെ വ്യാപനം ഉണ്ടാകുമെന്ന നിഗമനമാണ് ഉത്തരവ് നീട്ടാൻ കാരണം. അതേസമയം കൊവിഡിന്റെ മറവില്‍ പ്രതിഷേധിക്കാനുള്ള അവകാശം സര്‍ക്കാര്‍ തടയുകയാകണമെന്ന് ആരോപിച്ച് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ ഈ സമയം കേന്ദ്ര നടപടി തിരുത്താൻ കഴിയില്ലായെന്നാണ് കോടതി നിലപാട്

News

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യ സമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി : കോവിഡിനെതിരെ അക്ഷീണം പോരാടുന്ന മുഴുവൻ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം കൃത്യ സമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോകേണ്ടി വരുന്ന സമയത്ത് അതൊരു അവധി ദിനമായി കാണരുതെന്നും ആ ദിവസത്തെ ശമ്പളവും കൃത്യമായി നല്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം ശമ്പളം യഥാസമയം നല്‍കണമെന്ന നിര്‍ദേശം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ഇടപെട്ട് കൃത്യമായ നടപടി […]

Kerala News

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു

  • 29th July 2020
  • 0 Comments

കണ്ണൂർ : പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബി ജെ പി പ്രവർത്തകനായ പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കാനും ക്രൈംബ്രാഞ്ചിന് കോടതി ഉത്തരവ് നൽകി. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്.

Kerala

ഹർജി‌ തള്ളി എന്‍ഐഎ അന്വേഷിക്കുന്ന കേസിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

  • 22nd July 2020
  • 0 Comments

കൊച്ചി: സ്വർണക്കടത്ത്‌, സ്‌പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ‌ചീഫ്‌ ജസ്‌റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി‌ തള്ളിയത്‌. എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വർണക്കടത്ത്‌ കേസ് അന്വേഷണ സംഘം എല്ലാ വശങ്ങളും പരിശോധിക്കുന്ന സാഹചര്യത്തിൽ കേസിൽ ഇടപെടില്ലെന്നും ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരെ കേസിൽ എതിർകക്ഷി ആക്കിയതുകൊണ്ടുമാത്രം അന്വേഷണത്തിന്‌ ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്‌തമാക്കി .ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി സമര്‍പ്പിച്ചത്.

Kerala

കോവിഡ് പശ്ചാത്തലത്തിൽ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഹൈക്കോടതിയുടെ വിലക്ക്

  • 15th July 2020
  • 0 Comments

കൊച്ചി: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പ് വരുത്തണം. നിയന്ത്രണ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. നിലവിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം ഉന്നയിച്ച് മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിന് കോടതി നോട്ടീസ് അയച്ചു. കോവിഡ് […]

error: Protected Content !!