Kerala News

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

  • 11th January 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും.കേസിലെ സാക്ഷിവിസ്താരത്തിന്റെ തിയതികൾ ഇന്ന് തീരുമാനിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്. ഇതുവരെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കേണ്ട 180 സാക്ഷികളിൽ 44 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായിട്ടുള്ളത്.ജനുവരിയിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിന്നു എന്നാൽ പ്രോസിക്യൂട്ടറും വിചാരണ ജഡ്ജിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് വിചാരണ നടപടികൾ ദിവസങ്ങളോളം നീണ്ടുപോയത്

ശിവശങ്കറിനെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്; വൈകുന്നേരം ആറിന് ശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി

  • 29th October 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ട എം.ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കോടതി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതിന് ശേഷം പൂര്‍ണ്ണ വിശ്രമം അനുവദിക്കണമെന്നും കോടതി പറഞ്ഞു. ചോദ്യം ചെയ്യലിനു തടസ്സമാവാതെ ആയുര്‍വേദ […]

News

യുഎപിഎ ചുമത്തിയ സ്വര്‍ണക്കടത്ത് കേസിൽ : പത്ത് പ്രതികള്‍ക്ക് ജാമ്യം

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തിയ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു . മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പത്ത് പ്രതികള്‍ക്കാണ് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ആകെ മുപ്പതോളം പ്രതികളാണുള്ളത്. അതിനിടെ വാദം പൂര്‍ത്തിയായതിന് […]

News

ലാവ്‌ലിൻ കേസിൽ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയിൽ

ലാവ്‌ലിൻ കേസിൽ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയിൽ. രണ്ടാഴ്ച കൂടിയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കേസിൽ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം. കേസിൽ തെളിവുകളുമായി ബന്ധപ്പെട്ട കുറിപ്പുകൾ തയാറാക്കാൻ രണ്ടാഷ്ച സമയം വേണമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിനാണ് കത്ത് കൈമാറിയിട്ടുള്ളത്. എല്ലാ കേസുകൾക്കുമൊടുവിൽ നാളെ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സിബിഐയുടെ ഈ നീക്കം. രണ്ട് കോടതികൾ അന്തിമ […]

Kerala News

സ്വ‌ർണ്ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് എൻഐഎ കോടതി വിധി പറയും

  • 15th October 2020
  • 0 Comments

സ്വ‌ർണ്ണക്കടത്ത് കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽഎൻ ഐ എ കോടതി വിധി പറയനാനിരിക്കെ സ്വപ്ന സുരേഷ്, സരിത് എന്നിവർ ജാമ്യ ഹർജി പിൻവലിച്ചു. കൊഫെപോസെ കേസിൽ 1 വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. എൻഫോഴ്സമെൻ്റെ കേസിൽ പ്രതി സന്ദീപ് നായരുടെ ജാമ്യ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തള്ളി. ഏഴ് പ്രതികളാണ് ഇന്ന് സ്വപ്നയേയും സരിത്തിനേയും കൂടാതെ കൊച്ചി എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ഇന്നുച്ചയ്ക്ക് […]

Kerala

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുപ്രിംകോടതി

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജിയിലാണ് വിധി. പൊതുയിടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജനാധിപത്യവും എതിർപ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാൽ സമരങ്ങൾ പ്രത്യേകമായി അനുവദിച്ച മേഖലകളിൽ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂർവമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച […]

News

ലൈഫ് മിഷന്‍ അഴിമതിക്കേസ് സർക്കാരിന് തിരിച്ചടി സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സർക്കാരിന് തിരിച്ചടി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മില്‍ ധാരണാപത്രം ഇല്ലേയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ തടയുന്നത് ശരിയാവില്ലെന്നും കോടതി നിരീക്ഷിച്ചു. പദ്ധതിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയാണ് ചെയ്തത്. അന്വേഷണത്തില്‍ ഇടക്കാല […]

Trending

ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും

  • 30th September 2020
  • 0 Comments

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സി.ബി.ഐ. ആവിശ്യം അംഗീകരിച്ച് സുപ്രീം കോടതി. ഇന്ന് പരിഗണിക്കാനിരുന്ന ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ. ഇന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ 23-ാമത്തേതായിരുന്നു ലാവ്‌ലിന്‍ കേസ്. എന്നാല്‍ പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഒന്നേകാല്‍ മണിയായി. പിന്നീട് ബെഞ്ചിലെ മറ്റുകേസുകള്‍ […]

Kerala News

ഘട്ടംഘട്ടമായി പാലാരിവട്ടം മേൽപാലം പൊളിച്ചുതുടങ്ങും തിങ്കളാഴ്ച പുന:ർ നിർമ്മാണ തുടക്കം

  • 26th September 2020
  • 0 Comments

കൊച്ചി: സുപ്രീം കടതിയുടെ അടിസ്ഥാനത്തിൽ നിർമാണത്തകരാറിനെ തുടർന്ന് അ‌ടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേൽപാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും. ഘട്ടംഘട്ടമായി പാലം പൊളിക്കാനാണ് ഊരാളുങ്കൾ സൊസൈറ്റിയും പുതിയ പാലത്തിന്റെ നിർമാണച്ചുമതലയുള്ള ഡിഎംആർസിയും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. എട്ടു മാസം കൊണ്ട് പാലം പുന:ർ നിർമിക്കാമെന്നാണ് ഡിഎംആർസി അ‌റിയിച്ചിരിക്കുന്നത്. ഇ.ശ്രീധരനാണ് നിർമാണത്തിന്റെ മേൽനോട്ടം. പാലം പൊളിച്ചുപണിയണമെന്ന സർക്കാർ ഹർജി സുപ്രീംകോടതി അ‌നുവദിച്ച ;പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ. പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമിക്കുന്നത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ […]

Trending

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു

  • 16th September 2020
  • 0 Comments

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. നടപടികൾ വേഗത്തിലാക്കണമെന്നും, സർക്കാർ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കാനും നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്‌ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. സ്വർണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് […]

error: Protected Content !!