Kerala News

അപേക്ഷ നല്‍കിയിട്ടും പരിഹാരമില്ല! കേസുകള്‍ നിരവധി, മജിസ്‌ട്രേറ്റുമാരില്ലാതെ വലഞ്ഞ് കോഴിക്കോട് നിരവധി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍

മജിസ്‌ട്രേറ്റുമാരില്ലാതെ വലഞ്ഞ് കോഴിക്കോട് നിരവധി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍. കോഴിക്കോട് മൂന്ന്, നാല്, അഞ്ച്, ആറ് കോടതികളും, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമാണ് മജിസ്‌ട്രേറ്റുമാരില്ലാത്തത്. പുതുതായി മജിസ്‌ട്രേറ്റിനെ നിയമിക്കാത്തത് മൂലം മാസങ്ങളായി കുന്ദമംഗലത്തേയും താമരശ്ശേരിയിലേയും കേസുകള്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് വണിലേക്കാണ് കൊടുക്കുന്നത്. കുന്ദമംഗലം കോടതിയുടെ പരിതിയില്‍ വലിയ എക്‌സൈസ് റേഞ്ചുള്ള മെഡിക്കല്‍ കോളേജ്, മാവൂര്‍, കുന്ദമംഗലം എന്നീ പോലീസ് സ്‌റ്റേഷനുകളാണ് ഉള്ളത്. എക്‌സൈസ്, ക്രിമിനല്‍ കേസുകള്‍ നിരവധി റജിസ്റ്റര്‍ ചെയ്യുന്ന സ്‌റ്റേഷനുകളാണിവ. മജിസ്‌ട്രേറ്റിനെ […]

Kerala News

അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ട,നടിയെ അക്രമിച്ച കേസില്‍ മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍,കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും

നടി അക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ധൃത്തിപ്പെട്ട് പൂര്‍ത്തീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.അന്വേഷണത്തിന് കൂടുതല്‍ സമയം കോടതിയില്‍ നിന്ന് ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയ അട്ടിമറി ആരോപിച്ച് അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയിലെ കോടതി […]

National News

വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. വിചാരണകോടതികള്‍ പകവീട്ടല്‍ പോലെയാണ് വധശിക്ഷ വിധിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാദ്ധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം, കുടുംബപശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ശേഖരിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ വധശിക്ഷയിലേക്ക് പോകാവൂയെന്നാണ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ […]

National News

ഇനി ജയില്‍വാസം; നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി

34 വര്‍ഷം മുമ്പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം സുപ്രീം കോടതി സിദ്ധുവിനെ ഈ കേസില്‍ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. സിദ്ധുവിനോട് കീഴടങ്ങാന്‍ നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ കീഴടങ്ങുന്നതിന് കുറച്ചു കൂടി സമയം ആവശ്യപ്പെട്ടിരുന്നു. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. […]

Kerala News

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി പറയും

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച (മെയ്-23) വിധി പറയും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം. 2021 ജൂണ്‍ 21 ന് വിസ്മയയെ പോരുവഴിയിലെ ഭര്‍ത്താവായ കിരണിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും […]

Kerala News

സാക്ഷികളെ സ്വാധീനിച്ചതിനു നേരിട്ടുള്ള തെളിവുകളുണ്ടോ? പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശനം

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു നേരിട്ടുള്ള തെളിവുകളുണ്ടോയെന്നു കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷനോട് വിചാരണക്കോടതിയുടെ വിമര്‍ശനം. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാക്കണം. പ്രോസിക്യൂഷന്‍ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും […]

Kerala News

നെപ്പോളിയന്‍റെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യാൻ ഉത്തരവ്; സ്വന്തം ചെലവില്‍ രൂപമാറ്റങ്ങള്‍ നീക്കാൻ ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരോട് കോടതി

  • 4th February 2022
  • 0 Comments

ഇ ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരായ കേസിൽ ഉത്തരവുമായി കോടതി. ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനമായ നെപ്പോളിയന്‍റെ അനധികൃതമായ മുഴുവന്‍ രൂപമാറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞു.വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.ഉടമയുടെ സ്വന്തം ചെലവിലാണ് രൂപമാറ്റങ്ങള്‍ നീക്കേണ്ടത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും സമര്‍പ്പിക്കണം. മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് നിലവിൽ വാഹനം സൂക്ഷിച്ചിരുന്നത്. കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ […]

Entertainment News

‘ ചുരുളി കാണാൻ പൊലീസ് ‘എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തില്‍ സമിതി

  • 11th January 2022
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് സമിതി നിയോഗിച്ചു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും, തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്. സിനിമ കണ്ടതിനു ശേഷം എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി […]

Kerala News

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച സംഭവത്തില്‍ രക്ഷകര്‍ത്താവിന് 25,000 രൂപ കോടതി പിഴയിട്ടു.

  • 9th November 2021
  • 0 Comments

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. 2021 മെയ് അഞ്ചാം തീയതി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍ പിടിയിലായത്. ലൈസന്‍സ് ഇല്ലായെന്ന് കണ്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴ ഇടുകയായിരുന്നു. പിഴ […]

Kerala

കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് തകർത്ത സംഭവം : പോലിസിനോട് കേസെടുക്കാൻ നിർദേശിച്ച് കോടതി

  • 28th March 2021
  • 0 Comments

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ മറവില്‍ യാത്രക്കാരന്റെ വന്‍ വിലയുള്ള വാച്ച്‌ കേടാക്കിയ സംഭവത്തില്‍ പോലിസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. പരാതിക്കാരന്റെ അഭിഭാഷകന്‍ കെ കെ മുഹമ്മദ് അക്ബറാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച്‌ കസ്റ്റംസ് പരിശോധിച്ച, വാച്ച്‌ യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത നിലയിലായിരുന്നു. ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലേറെ നല്‍കി സഹോദരന്‍ […]

error: Protected Content !!