Kerala

കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

  • 30th September 2022
  • 0 Comments

കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. ബസ് കൺസഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും, ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ അഹമ്മദാലി മകൻ മുഹമ്മദ് ഷെരീഫ് (52) പരമേശ്വരൻ പിള്ള […]

Kerala News

‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശത്തില്‍ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

  • 23rd August 2022
  • 0 Comments

‘ആസാദ് കശ്മീര്‍’ വിവാദപരാമര്‍ശത്തിന്റെ പേരില്‍ കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ പൊലീസിനു തിരുവല്ല കോടതിയുടെ നിര്‍ദേശം. ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍ […]

Kerala News

സ്വപ്ന സുരേഷിന് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കില്ല, ഹര്‍ജി തള്ളി

  • 19th August 2022
  • 0 Comments

തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് വിധി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തുകേസുമായി […]

Kerala News

വാളയാര്‍ കേസ്; പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്, നിലവിലെ സിബിഐ കുറ്റപത്രം തളളി

  • 10th August 2022
  • 0 Comments

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. കേസിലെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളുകയും ചെയ്തു. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പുതിയ അന്വേഷണത്തിന് ഏത് ഏജന്‍സി വന്നാലും തന്റെ മക്കളുടേത് കൊലപാതകം തന്നെയെന്ന് തെളിയിക്കാന്‍ കഴിയണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. നിലവില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കണ്ണുംപൂട്ടി വിശ്വസിക്കാന്‍ പറ്റില്ല. […]

Kerala News

കെ.ടി ജലീല്‍ മന്ത്രിയായിരിക്കെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി; തെളിവുകള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്വപ്ന സുരേഷ്

  • 20th July 2022
  • 0 Comments

മുന്‍ മന്ത്രി കെ.ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോള്‍ കെടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ട്. അത് അഭിഭാഷകന് കൈമാറി കഴിഞ്ഞു. സത്യവാങ്മൂലത്തിനൊപ്പം അവ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വപ്ന വ്യക്തമാക്കി. നാളെ തെളിവുകള്‍ സമര്‍പ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഡാലോചന കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നും ആരാണ് ഗൂഢാലോചനകള്‍ നടത്തിയിരുന്നതെന്ന് തെളിയിക്കപ്പെടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ […]

Kerala News

വാട്സ് ആപ് ചാറ്റ് വധഗൂഢാലോചനയ്ക്ക് തെളിവല്ലെന്ന് കോടതി, ശബരിനാഥിന്റെ ജാമ്യ ഉത്തരവില്‍ കോടതി

  • 20th July 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ ഗൂഢാലോചനക്കേസില്‍ വാട്സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി. കെ.എസ് ശബരിനാഥിന്റെ ജാമ്യ ഉത്തരവില്‍ കോടതി നടത്തിയത് നിര്‍ണായക നിരീക്ഷണങ്ങള്‍. വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരീനാഥിനു നേരെ ചുമത്തിയിട്ടുള്ള കേസില്‍ വാട്സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു തെളിവായി പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിക്കാനുള്ള ഒരു ഗൂഢാലോചനയായി ഈ ചാറ്റിനെ കണക്കാക്കാന്‍ സാധിക്കില്ല. അതൊരു സമരാഹ്വാനം മാത്രമാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നും രണ്ടും […]

Kerala News

കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ജയിലിലാകും, ആന്റണി രാജു രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍

  • 19th July 2022
  • 0 Comments

ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മന്ത്രി ആന്റണി രാജു രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസില്‍ ഇപ്പോഴും വിചാരണ വൈകിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ജയിലിലാകുമെന്ന് അറിയുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നത്. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം അന്യായമായി കൈക്കലാക്കി അത് […]

Kerala News

ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേത്? ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി

  • 16th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണക്കോടതി. ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേതെന്നു കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. മെമ്മറി കാര്‍ഡ് വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന പ്രത്യേക താല്‍പ്പര്യമില്ല. അന്വേഷണ […]

Kerala News

വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി

  • 12th July 2022
  • 0 Comments

കണ്ണൂര്‍ വളപട്ടണം ഐ എസ് കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എന്‍ ഐ എ കോടതിയുടേതാണ് വിധി. കേസില്‍ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ വി അബ്ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികള്‍. രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി യുവാക്കളെ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്. ശിക്ഷാ ഇളവ് വേണമെന്നും അഞ്ചുവര്‍ഷമായി […]

Kerala News

സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

  • 18th June 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തന്നെക്കുറിച്ചും രഹസ്യമൊഴിയില്‍ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത നായര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. മൊഴിപ്പകര്‍പ്പ് മൂന്നാം കക്ഷിക്ക് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ […]

error: Protected Content !!